കാവ്യ മാധവൻ കൂറുമാറിയതായി പ്രോസിക്യൂഷൻ കോടതിയിൽ; ഇന്നും വിസ്തരിക്കും
text_fieldsകൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ സാക്ഷി കാവ്യ മാധവൻ കൂറുമാറിയതായി പ്രോസിക്യൂഷൻ. കേസുമായി ബന്ധപ്പെട്ട് എറണാകുളത്തെ പ്രത്യേക കോടതിയിൽ സാക്ഷിവിസ്താരത്തിന് കാവ്യ ഇന്നലെ ഹാജരായിരുന്നു. 34ാം സാക്ഷിയാണ് കാവ്യമാധവൻ.
വിചാരണക്കോടതിയിൽ സാക്ഷി കൂറുമാറിയതായി പ്രോസിക്യൂഷൻ അറിയിച്ചു. കാവ്യ മാധവനെ ക്രോസ് വിസ്താരം ചെയ്യാനുള്ള അനുമതിയും പ്രസോക്യൂഷൻ ആവശ്യപ്പെട്ടു. കോടതി അനുമതി നൽകിയതിനെ തുടർന്ന് ഇന്നലെ കാവ്യയെ ഒരു മണിക്കൂർ ക്രോസ് വിസ്താരം ചെയ്തു. വിസ്താരം ഇന്നും തുടരും.
സിനിമ സംഘടനയായ അമ്മയുടെ സ്‌റ്റേജ് ഷോയുടെ റിഹേഴ്‌സൽ ക്യാമ്പിനിടെ നടിയും കേസിൽ പ്രതിയായ നടൻ ദിലീപും തമ്മിൽ വാക്കുതർക്കം ഉണ്ടായപ്പോൾ സംഭവ സ്ഥലത്ത് കാവ്യ ഉണ്ടായിരുന്നതായി മൊഴി ലഭിച്ചിരുന്നു. ഇത് സാധൂകരിക്കാനാണ് കാവ്യയെ പ്രോസിക്യൂഷൻ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. മുന്നൂറിലേറെ സാക്ഷികളുള്ള കേസിൽ ഇതുവരെ 178 പേരുടെ വിസ്താരമാണ് പൂർത്തിയായത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

