Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനടിയെ ആക്രമിച്ച കേസിൽ...

നടിയെ ആക്രമിച്ച കേസിൽ വിസ്താരത്തിന് കാവ്യ മാധവൻ ഹാജരായി

text_fields
bookmark_border
kavya madhavan
cancel

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ സാ​ക്ഷി വി​സ്താ​ര​ത്തി​നാ​യി കാ​വ്യ മാ​ധ​വ​ൻ കൊ​ച്ചി​യി​ലെ പ്ര​ത്യേ​ക കോ​ട​തി​യി​ൽ ഹാ​ജ​രാ​യി. ക​ഴി​ഞ്ഞ മേ​യ് മാ​സ​ത്തി​ൽ കാ​വ്യ കോ​ട​തി​യി​ൽ എ​ത്തി​യി​രു​ന്നെ​ങ്കി​ലും അ​ന്ന് വി​സ്താ​രം ന​ട​ന്നി​രു​ന്നി​ല്ല. ദിലീപും കാവ്യയും തമ്മിലുള്ള വിവാഹം മുതലാണ് ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിലുള്ള വ്യക്തി വൈരാഗ്യം തുടങ്ങിയതെന്നാണ് പ്രോസിക്യൂഷൻ ആരോപണം. കേ​സി​ല്‍ എ​ട്ടാം പ്ര​തി​യാ​ണ് ന​ട​ന്‍ ദി​ലീ​പ്.

കേസിലെ മുഖ്യപ്രതിയായ സുനിൽകുമാർ കോടതിയിലെത്തി കീഴടങ്ങുന്നതിന് മുൻപ് കാവ്യ മാധവന്‍റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന കടയിലെത്തിയതായും കുറ്റപത്രത്തിലുണ്ട്. സുനിൽകുമാറും ദിലീപും തമ്മിലുള്ള ബന്ധം, ക്വട്ടേഷന് പിന്നിൽ ദിലീപിന്‍റെ ഗൂഡാലോചനയെന്ന പ്രോസിക്യൂഷൻ വാദം എന്നീ വിവരങ്ങളിലാകും കാവ്യ മാധവനെ കോടതി വിസ്തരിക്കുക.

മു​ന്നൂ​റോ​ളം സാ​ക്ഷി​ക​ളു​ള്ള കേ​സി​ൽ ഇ​തു​വ​രെ പ​കു​തി​യോ​ളം പേ​രു​ടെ വി​സ്താ​ര​മാ​ണ് പൂ​ർ​ത്തി​യാ​യ​ത്. വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കാ​ൻ സു​പ്രീം കോ​ട​തി​യോ​ട് ആ​റു​മാ​സം കൂ​ടി സ​മ​യം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. 2017 ഫെ​ബ്രു​വ​രി​യി​ലാ​യി​രു​ന്നു കൊ​ച്ചി​യി​ല്‍ ന​ടി ആ​ക്ര​മ​ണ​ത്തി​നി​ര​യാ​കു​ന്ന​ത്.​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kavya Madhavanactress attack case
News Summary - Kavya Madhavan appeared in the case of attacking the actress
Next Story