Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘പ്രിയപ്പെട്ട പൊന്നമ്മ ചേച്ചിക്ക് ആദരാഞ്ജലികൾ...’; അനുശോചിച്ച് നടൻ മമ്മൂട്ടി

text_fields
bookmark_border
‘പ്രിയപ്പെട്ട പൊന്നമ്മ ചേച്ചിക്ക് ആദരാഞ്ജലികൾ...’; അനുശോചിച്ച് നടൻ മമ്മൂട്ടി
cancel

കൊച്ചി: നടി കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് നടൻ മമ്മൂട്ടി. ‘പ്രിയപ്പെട്ട പൊന്നമ്മ ചേച്ചിക്ക് ആദരാഞ്ജലികൾ’ എന്നാണ് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്.

ഇതോടൊപ്പം കവിയൂർ പൊന്നമ്മ കവിളിൽ ചുംബിക്കുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്. തനിയാവർത്തനം, തിങ്കളാഴ്ച നല്ല ദിവസം, മഹാനഗരം തുടങ്ങി നിരവധി ചിത്രങ്ങളിൽ കവിയൂർ പൊന്നമ്മയുടെ മകനായി മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആരോഗ്യനില മോശമായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുറച്ചുകാലമായി അഭിനയത്തിൽനിന്ന് വിട്ടുനിൽക്കുന്ന കവിയൂർ പൊന്നമ്മ വടക്കൻ പറവൂർ കരുമാല്ലൂരിലെ വീട്ടിൽ വിശ്രമ ജീവിതത്തിലായിരുന്നു. സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് ആലുവയിലെ വീട്ടുവളപ്പിൽ നടക്കും.

രാവിലെ 9 മണി മുതൽ ഉച്ചക്ക് 12 മണി വരെ കളമശ്ശേരി മുനിസിപ്പിൽ ടൗൺ ഹാളിൽ ഭൗതിക ശരീരം പൊതുദർശനത്തിന് വെക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kaviyoor Ponnamma death: Actor Mammootty expressed his condolences
Next Story