Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കവിയൂർ കേസ്: കോടതിയിൽ ഹാജരാകാത്ത പ്രതി ലത നായർക്ക് അറസ്റ്റ് വാറണ്ട്
text_fieldsbookmark_border
തിരുവനന്തപുരം: കവിയൂർ പീഡന കേസിലെ കോടതിയിൽ ഹാജരാകാത്ത പ്രതി ലത നായർക്ക് അറസ്റ്റ് വാറണ്ട്. ഓൺലൈൻ സംവിധാനം നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രതിയുടെ നടപടി ന്യായീകരിക്കാൻ കഴിയില്ല എന്ന വിമർശനത്തോടെയാണ് കോടതി നടപടി. തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്.
2004 സെപ്റ്റംബർ 28ആണ് കവിയൂർ ശ്രീവല്ലഭ ക്ഷേത്രത്തിലെ പൂജാരിയേയും ഭാര്യയേയും മൂന്ന് മക്കളേയും ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്. കിളിരൂർ കേസിലെ മുഖ്യ പ്രതി ലതാ നായരാണ് കവിയൂർ കേസിലെ ഏക പ്രതി.
ലതാ നായർ മകളെ പ്രമുഖ രാഷ്ട്രീയ നേതാക്കൾക്കും മക്കൾക്കും ചില സിനിമാക്കാർക്കും കാഴ്ച വച്ചതിന്റെ അപമാനത്താലാണ് പൂജാരിയും കുടുംബവും ആത്മഹത്യ ചെയ്തത് എന്നായിരുന്നു അദ്ദേഹത്തിന്റെ കുടുംബാംങ്ങളുടെ ആരോപണം.
Next Story

