Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകവളപ്പാറയില്‍ രണ്ട്...

കവളപ്പാറയില്‍ രണ്ട് മൃതദേഹങ്ങള്‍ കൂടി ലഭിച്ചു; മരണം 48

text_fields
bookmark_border
kavalappara
cancel

എടക്കര: കവളപ്പാറയില്‍ മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചിലില്‍ ചൊവ്വാഴ്ച രണ്ട് മൃതദേഹങ് ങൾ കൂടി ക​ണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 48 ആയി. കവളപ്പാറ കോളനിയിലെ പാലന്‍ (57), മങ്ങാട്ടുതൊടി ക അനീഷ് (37) എന്നിവരുടെ മൃതദേഹങ്ങളാണ് ചൊവ്വാഴ്ച പുറത്തെടുത്തത്. നിലവിലെ കണക്കനുസരിച്ച് 11 പേരെക്കൂടി കണ്ടെത്താന ുണ്ട്.

വളപ്പാറ കോളനിയിലെ ഒടുക്കന്‍ പാലൻ, ഇമ്പിപ്പാലന്‍, പ്ലാത്തോടന്‍ സുബ്രഹ്മണ്യന്‍, സൂത്രത്തില്‍ ജിഷ് ണ, കല്യാണിയുടെ മകള്‍ ശ്രീലക്ഷ്മി, പള്ളത്ത് ശിവ​​െൻറ മകന്‍ ശ്യാം, കോളനിയിലെ പാല​​െൻറ മക്കളായ കാര്‍ത്തിക്, കമല് ‍, സുനിലി​​െൻറ മകന്‍ സുജിത്ത്, കോളനിയിലെ സുനിത, പെരകന്‍ എന്നിവരെയാണ് ഇനി കണ്ടത്താനുള്ളത്.

മൃതദേഹങ്ങള്‍ കണ ്ടെടുത്ത സ്ഥലങ്ങള്‍, വീടുകള്‍, കണ്ടെടുക്കാനുള്ള പതിമൂന്ന് പേരുടെ വീടുകൾ, ഒപ്പമുണ്ടായിരുന്നവരെ കണ്ടെത്തിയ സ്ഥ ലങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ തിരച്ചിൽ. അവശേഷിക്കുന്ന പതിനൊന്ന് പേരെയും കണ്ടെത്തുംവരെ തിരച്ച ില്‍ തുടരുമെന്ന് മലപ്പുറം ജില്ല കലക്ടര്‍ ജാഫര്‍ മലിക് പറഞ്ഞു.

അതിജീവനത്തിന്​ പ്രവാസിയുടെ രണ്ടേക്കർ
കോട്ടക്കൽ: പ്രളയം ദുരിതത്തിലാക്കിയ ജനതക്ക് പ്രവാസിയുടെ കൈത്താങ്ങ്. കോട്ടക്കൽ വില്ലൂരിലെ കേളംപടിക്കൽ ഇബ്രാഹിമാണ് (57) നിലമ്പൂരിലെ രണ്ടേക്കർ ഭൂമി സർക്കാരിന് നൽകുമെന്ന് പ്രഖ്യാപിച്ചത്. കുറുമ്പലങ്ങാട് വില്ലേജിലെ കൈത്തിനി, പോത്തുകല്ല് വില്ലജിലെ മുണ്ടേരി എന്നിവിടങ്ങളിലെ ഒരേക്കർ വീതമുള്ള ഭൂമിയാണ് നൽകുന്നത്. 10 വർഷം മുമ്പ്​ വാങ്ങിയ ഭൂമിയാണിത്​. ഷാർജയിൽ ബിസിനസുകാരനായ ഇബ്രാഹിം പെരുന്നാളിനാണ് നാട്ടിലെത്തിയത്.

കവളപ്പാറയിലെ ദുരന്തം അറിഞ്ഞതോടെ സഹായം നൽകാൻ തീരുമാനിക്കുകയായിരുന്നു. പി.വി. അബ്​ദുൽ വഹാബ് എം.പി​െയ വിവരമറിയിച്ചു. തുടർന്ന് പി.വി. അൻവർ എം.എൽ.എയോടൊപ്പം സ്ഥലം സന്ദർശിച്ചു. കൈമാറ്റം ഉടൻ പൂർത്തിയാക്കുമെന്ന് ഇബ്രാഹിം പറഞ്ഞു. ഭാര്യ: വിനു. ഷാർജയിൽ പഠിക്കുന്ന വസിം ഇബ്രാഹിമടക്കം അഞ്ചു മക്കളാണ്.

മൺകൂമ്പാരമായി കവളപ്പാറ
കവളപ്പാറ: ഉരുൾപൊട്ടി മണ്ണിനടിയിലായവരെ കണ്ടെത്താനായി തിരച്ചിൽ നടക്കുന്ന കവളപ്പാറയിപ്പോൾ മൺകൂമ്പാരമാണ്​. ഒരു ഡസനിലധികം മണ്ണുമാന്തി യന്ത്രങ്ങൾ ദിവസങ്ങളായി ഇളക്കി മറിക്കുകയാണീ പ്രദേശം. ആഗസ്​റ്റ്​ ഒമ്പതിന്​ തുടങ്ങിയ തിരച്ചിലി​​െൻറ തുടക്കത്തിൽ രണ്ട്​ മണ്ണുമാന്തി യന്ത്രങ്ങൾ മാത്രമാണുണ്ടായിരുന്നത്​. എന്നാൽ, മഴ കുറഞ്ഞതോടെ കൂടുതൽ യന്ത്രങ്ങളെത്തി. മുത്തപ്പൻകുന്നിൽനിന്ന്​ തുടങ്ങിയ തിരച്ചിലിപ്പോൾ താഴെ കവളപ്പാറ തോടിന്​ താ​െ​ഴയാണ്​ നടക്കുന്നത്​. വിശാലമായ ഇൗ പ്രദേശമിപ്പോൾ ചെറിയ മൺകുന്നുകളാൽ നിറഞ്ഞിരിക്കുകയാണ്​. മണ്ണെടുത്ത കുഴികളിൽ ഇടക്കുപെയ്യുന്ന മഴ ചെറിയ കുളങ്ങൾ തീർത്തിരിക്കുന്നു. അഴുകിയ മരങ്ങളുടെയും മാംസത്തി​​െൻറ ഗന്ധമാണ്​ എങ്ങും​.

വീടിന്​ നാല് ലക്ഷവും സ്ഥലം വാങ്ങാന്‍ ആറ് ലക്ഷവും അനുവദിക്കും
എടക്കര: കവളപ്പാറ ദുരന്ത​ത്തെതുടര്‍ന്ന് പോത്തുകല്ല്​ പഞ്ചായത്തില്‍ നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും, തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കുമായി പി.വി. അന്‍വര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ അവലോകനയോഗം ചേര്‍ന്നു. പ്രളയത്തില്‍ വീട് തകര്‍ന്നവര്‍ക്ക് വീട് വെക്കാനും സ്ഥലം വാങ്ങാനുമായി പത്ത് ലക്ഷം അനുവദിക്കും. പ്രളയജലം വീടുകളില്‍ പ്രവേശിച്ചവര്‍ക്കും ഭാഗികമായോ പൂര്‍ണമായോ വീടുകള്‍ക്ക് നാശം സംഭവിച്ചവര്‍ക്കും ഭീഷണിമൂലം ക്യാമ്പുകളിലേക്ക് മാറിത്താമസിച്ചവര്‍ക്കും അടിയന്തര ധനസഹായമായി പതിനായിരം രൂപ വീതം അനുവദിച്ചു. എന്നാല്‍, പ്രളയജലം വീടുകളിലേക്ക് പ്രവേശിക്കുമെന്ന് ഭയന്ന് ബന്ധുവീടുകളിലേക്ക് മാറിത്താമസിച്ചവര്‍ക്ക് നിലവിലെ ഉത്തരവ് പ്രകാരം സഹായം ലഭിക്കില്ല.

ആദ്യഘട്ടത്തില്‍ ക്യാമ്പുകളിലേക്ക് മാറിത്താമസിച്ചവര്‍ക്കാണ് ഇപ്പോള്‍ സഹായം വിതരണം ചെയ്യുന്നത്. വീട് വെക്കാന്‍ നാല് ലക്ഷം രൂപയും സ്ഥലം വാങ്ങാന്‍ പരമാവധി ആറ് ലക്ഷം രൂപയുമാണ് നല്‍കുക. നിലമ്പൂര്‍ താലൂക്കിലെ മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍ പരിശോധന നടത്താൻ ജിയോളജിക്കല്‍ വകുപ്പിലെ മൂന്ന് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും ബുധനാഴ്ച മുതല്‍ സംഘം സ്ഥലങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്നും അറിയിച്ചു.

ഭൂരഹിത ആദിവാസികള്‍ക്ക് അവര്‍ തയാറാണെങ്കില്‍ കൃഷി ചെയ്ത് ജീവിക്കാന്‍ അനുയോജ്യസ്ഥലങ്ങള്‍ നല്‍കും. വീട് നഷ്​ടപ്പെട്ടവരുടെ പുനരധിവാസത്തിനായി ഉദാരമതികള്‍ ഇതുവരെ എട്ട് ഏക്കറോളം ഭൂമി സൗജന്യമായി നല്‍കിയിട്ടുണ്ട്. റേഷന്‍ കാര്‍ഡ്, ആധാര്‍, തിരിച്ചറിയിൽ കാർഡ്​, എ.ടി.എം, പാന്‍ കാര്‍ഡുകൾ, ഭൂമിസംബന്ധ രേഖകള്‍, ബാങ്ക് പാസ് ബുക്കുകള്‍ എന്നിവ നഷ്​ടപ്പെട്ടവര്‍ക്കായി അദാലത്ത് നടത്തി ഇവ ലഭ്യമാക്കും. ജില്ല കലക്ടര്‍ ജാഫര്‍ മലിക്, നിലമ്പൂര്‍ നോര്‍ത്​ ഡി.എഫ്.ഒ വര്‍ക്കഡ് യോഗേഷ് നീല്‍കാണ്ഠ്, വകുപ്പ് മേധാവികള്‍, പോത്തുകല്‍, എടക്കര, വഴിക്കടവ്, മൂത്തേടം, ചുങ്കത്തറ, അമരമ്പലം, കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാര്‍, മറ്റ് ജനപ്രതിനിധികള്‍ എന്നിവർ സംസാരിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kavalappara
News Summary - kavalappara
Next Story