കവളപ്പാറ: രണ്ടു മൃതദേഹങ്ങൾകൂടി ലഭിച്ചു
text_fieldsഎടക്കര: കവളപ്പാറ ദുരന്തത്തില്‍ ശനിയാഴ്ച രണ്ടു മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു. കവള പ്പാറ സൂത്രത്തില്‍ വിജയെൻറ മകനും സൈനിക ഉദ്യോഗസ്ഥനുമായ വിഷ്ണുവിെൻറ (25) മൃതദേഹവ ും തിരിച്ചറിയാനാകാത്ത ഒരു മൃതദേഹവുമാണ് കണ്ടെടുത്തത്. ഇതോടെ മരിച്ചവരുടെ എണ്ണം 40 ആയി. 19 മൃതദേഹങ്ങള്‍കൂടി കണ്ടെടുക്കാനുണ്ട്.
പതിനഞ്ചോളം മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ശനിയാഴ്ച തിരച്ചില്‍ നടത്തിയത്. മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള ഉപകരണങ്ങളുമായി ഹൈദരാബാദില്‍നിന്നുള്ള ശാസ്ത്രജ്ഞരുടെ ആറംഗസംഘം നിലമ്പൂരിലെത്തിയെങ്കിലും സമയം വൈകിയതിനാല്‍ ദുരന്തസ്ഥലത്തേക്ക് പോയില്ല. സംഘം ഞായറാഴ്ച രാവിലെ ശാസ്ത്രീയ പരിശോധന നടത്തും.
വിഷ്ണുവിെൻറ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഞായറാഴ്ചയും തിരച്ചില്‍ തുടരും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
