Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകവളപ്പാറ പള്ളിയിൽ മരണ...

കവളപ്പാറ പള്ളിയിൽ മരണ തീരത്തിരുന്നൊരു ജുമുഅ

text_fields
bookmark_border
Kavalappara-mosque-juma-160819.jpg
cancel
camera_alt???????? ?????? ?????????? ???????? ????? ????? ????????

കവളപ്പാറ: ഒറ്റരാത്രി കൊണ്ട്​ നിരവധി പേർ മണ്ണിനടിയിലേക്ക്​ എടുത്തെറിയപ്പെട്ട കവളപ്പാറ ദുരന്തഭൂമിയിലെ സുന് നി ജുമുഅത്ത്​ പള്ളിയിൽ പതിവായി വന്നിരുന്ന ചിലരില്ലാതെയായിരുന്നു വെള്ളിയാഴ്​ച ജുമുഅ നമസ്​കാരം നടന്നത്​. ഇടക് ക്​ പെയ്യുന്ന മഴയിൽ കുഴഞ്ഞു കിടക്കുന്ന പച്ചമണ്ണിൽ ജീവനോടെ ഖബറടക്കപ്പെട്ട ശരീരങ്ങളായി അവരിപ്പോഴുമുണ്ട്​. അ ഴുകിയ മൃതദേഹങ്ങളുടെയും മരങ്ങളുടെയും ഗന്ധം തങ്ങിനിൽക്കുന്ന പള്ളിയിൽ ​സഹജീവികൾക്കായി ദിവസങ്ങളായി നടക്കുന്ന ത ിരച്ചിൽ നിർത്തി വിയർപ്പി​ലും മണ്ണിലും കുളിച്ചെത്തിയ സന്നദ്ധ പ്രവർത്തകരുടെയും പൊലീസുകാരുടെയും ഒപ്പമിരുന്നാണ്​ കവളപ്പാറക്കാർ ഖുതുബ കേട്ടത്​.

പള്ളിക്കകത്ത്​ ഇരുണ്ട മുഖങ്ങളിലെല്ലാം വിഷാദം മൂടിക്കെട്ടി നിന്നു. തലനാരിഴക്ക്​ രക്ഷ​പ്പെട്ടവരും ഒരായുസി​​​െൻറ സമ്പാദ്യം മുഴുവൻ മ​ണ്ണെടുത്തവരും കനംതൂങ്ങിയ മനസുമായി തലകുനിച്ചിരുന്നാണ്​ ഇബ്രാഹീം ഉലൂമിയുടെ ഖുതുബ കേട്ടത്​. പലരുടെയും കണ്ണുകൾ ഇടക്ക്​ നനയുന്നുണ്ടായിരുന്നു. നമസ്​കാരത്തിനെത്തിയ തെന്നാടൻ വീരാൻ കുട്ടിയുടെ കണ്ണുകൾ ഇപ്പോഴും തോർന്നിട്ടില്ല. ഇരുനില കോൺ​ക്രീറ്റ്​ വീട്​ പൂർണമായി നിലംപൊത്തിയ വീരാൻകുട്ടി ദുഃഖമെല്ലാം പടച്ചവ​​​െൻറ മുന്നിൽ ഇറക്കിവെച്ചാണ്​ പള്ളിക്ക്​ പുറത്തിറങ്ങിയത്​.

വീരാൻ കുട്ടി ദുരന്തത്തിൽ നിന്ന്​ രക്ഷപ്പെ​ട്ടെങ്കിലും അയൽവാസി​ മുഹമ്മദി​നെയും കുടുംബത്തെയും മണ്ണെടുത്തതി​​​െൻറ വിങ്ങൽ അയാളിൽ നിന്ന്​ പോയിട്ടില്ല. നമസ്​കാര ശേഷം എഴുന്നേറ്റു നിന്ന ഇമാമി​​​െൻറ വാക്കുകൾ ഇടക്ക്​ ഇടറി. പതിഞ്ഞ ശബ്​ദത്തിൽ സംസാരിച്ച അദ്ദേഹം മരണമെടുത്ത എല്ലാ വിഭാഗത്തിൽപെട്ടവർക്കും എവിടെനിന്നൊക്കെയോ സഹായത്തിനായി എത്തിയ നല്ല മനസുകൾക്കും വേണ്ടി പ്രാർഥിച്ചു. ദുരന്തത്തിൽ രക്ഷപ്പെട്ട കവളപ്പാറ റോഡിനിപ്പുറമുള്ള താമസയോഗ്യമായ വീടുകളിലുള്ളവർക്ക്​ മടങ്ങാൻ അധികൃതർ അനുവാദം തന്നിട്ടുണ്ടെന്ന വിവരവും ഇമാം വിശ്വാസികളെ അറിയിച്ചു.

ഈ സാഹോദര്യം എന്നും നിലനിർത്തണമെന്നും നമ്മെ സഹായിക്കാനെത്തിയവരെ മറക്കരുതെന്നും അദ്ദേഹം പള്ളിയിൽ കൂടിയ നാട്ടുകാരെ ഓർമിപ്പിച്ചു. ആഗസ്​റ്റ്​ അഞ്ച്​ മുതൽ വൈദ്യുതി നിലച്ചതിനാൽ ബാറ്ററി പോലുമില്ലാതെയാണ്​ ഖുതുബ നടന്നത്​. മൃതദേഹം പോസ്​റ്റുമോർട്ടം​ ചെയ്യാനായി കവാടങ്ങൾ തുറന്നുകൊടുത്ത പോത്തുകൽ അങ്ങാടിയിലെ മസ്​ജിദുൽ മുജാഹിദീനിലെ ജുമുഅ നമസ്​കാരം ബസ്​ സ്​റ്റാൻഡിനകത്തെ ​താൽക്കാലിക ഷെഡിലാണ്​ നടന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala rainkavalapparakavalappara mosque
News Summary - kavalappara mosque juma -kerala news
Next Story