Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightര​ണ്ടാം​പ്ര​ള​യം:...

ര​ണ്ടാം​പ്ര​ള​യം: മ​ര​ണം 102; മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ ശ​ക്ത​മാ​യ മ​ഴ​ക്ക്​ സാ​ധ്യ​ത

text_fields
bookmark_border
kerala-flood
cancel
camera_alt???????? ?????????????? ??????????? ????????? ????? ??????? ??????????????? ????????????????????

ര​ണ്ടാം​പ്ര​ള​യ​ത്തി​ൽ കേ​ര​ള​ത്തെ ന​ടു​ക്കി​യ മ​ല​പ്പു​റം ക​വ​ള​പ്പാ​റ ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​രി​ച്ച ഏ​ ഴു​പേ​രു​ടെ മൃ​ത​ദേ​ഹം കൂ​ടി ബു​ധ​നാ​ഴ്​​ച ക​ണ്ടെ​ത്തി. ഇ​തോ​ടെ ഇ​വി​ടെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 30 ആ​യി. മ​ല​ പ്പു​റം ജി​ല്ല​യി​ൽ മാ​ത്രം പ്ര​ള​യം ജീ​വ​ൻ ക​വ​ർ​ന്ന​വ​രു​ടെ എ​ണ്ണം 42ഉം. ​സം​സ്​​ഥാ​ന​ത്ത്​ പ്ര​ള​യ​ത്തി​ ൽ ഇ​തു​വ​രെ പൊ​ലി​ഞ്ഞ​ത്​ 102 ജീ​വ​നു​ക​ളാ​ണ്. 37 പേ​രെ ഇ​നി​യ​ും ക​ണ്ടെ​ത്താ​നു​ണ്ട്. ഇ​വ​രി​ൽ പ​ല​രും മ​ൺ​കൂ​ ന​ക്ക​ടി​യി​ലാ​ണ്.

മ​ഴ​യു​ടെ കാ​ഠി​ന്യം അ​ൽ​പം കു​റ​ഞ്ഞ​തോ​ടെ പ്ര​ള​യം നാ​ശം വി​ത​ച്ച മേ​ഖ​ല​ക​ളി​ൽ ര​ക്ഷാ​ദൗ​ത്യം ഉൗ​ർ​ജി​ത​മാ​യി. അ​തേ​സ​മ​യം, ആ​ശ​ങ്ക​യു​ടെ കാ​ർ​മേ​ഘം ഒ​ഴി​യു​ന്നി​ല്ല. വ്യാ​ഴാ​ഴ്​​ച മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ വ​കു​പ്പ് ഓ​റ​ഞ്ച്​ അ​ല​ർ​ട്ട്​ പ്ര​ഖ്യാ​പി​ച്ചു. ഇൗ ​ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ​തോ അ​തി​ശ​ക്ത​മാ​യ​തോ ആ​യ മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ട്​.

വ്യാ​ഴാ​ഴ്​​ച വ​യ​നാ​ട്, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ലും വെ​ള്ളി​യാ​ഴ്​​ച ഇ​ടു​ക്കി, മ​ല​പ്പു​റം, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. കേ​ര​ള തീ​ര​ത്ത് പ​ടി​ഞ്ഞാ​റ​ൻ ദി​ശ​യി​ൽ​നി​ന്ന് മ​ണി​ക്കൂ​റി​ൽ 45 മു​ത​ൽ 55 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ കാ​റ്റ് വീ​ശാ​നും സാ​ധ്യ​ത. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​തെ​ന്നും അ​റി​യി​പ്പു​ണ്ട്. മു​​ൻ​ക​രു​ത​ലി​​​​​​​​​​െൻറ ഭാ​ഗ​മാ​യി ക്യാ​മ്പു​ക​ളി​ലേ​ക്ക്​ മാ​റ്റി​യ​വ​ർ വെ​ള്ള​മി​റ​ങ്ങി​യ​തോ​ടെ വീ​ടു​ക​ളി​ലേ​ക്ക്​ മ​ട​ങ്ങി​​ത്തു​ട​ങ്ങി. പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​യി​ലെ ഭൂ​​​രി​ഭാ​ഗം വീ​ടു​ക​ളും വാ​സ​യോ​ഗ്യ​മ​ല്ലാ​ത്ത വി​ധം ച​ളി​ക​യ​റി​യ നി​ല​യി​ലാ​ണ്.

സം​സ്ഥാ​ന​ത്ത്​ 1119 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​യി 58,508 കു​ടും​ബ​ങ്ങ​ളി​ലെ 1.89 ല​ക്ഷം പേ​രാ​ണ്​ ക​ഴി​യു​ന്ന​ത്. ഇ​തു​വ​രെ 1060 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യി നി​ലം പൊ​ത്തി. കൂ​ടു​ത​ൽ വീ​ടു​ക​ൾ ത​ക​ർ​ന്ന​ത്​ വ​യ​നാ​ട്ടി​ലാ​ണ്​ -535.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskerala floodHeavy Rain 2019Kavalappara Landslides
News Summary - Kavalappara Landslides - Four dead bodies found - Kerala news
Next Story