കവളപ്പാറയിൽ ആറു മൃതദേഹങ്ങൾകൂടി കണ്ടെടുത്തു; 60ഓളം പേെര കാണാനില്ല
text_fieldsനിലമ്പൂർ: മഴക്കെടുതിയിൽ വിറങ്ങലിച്ചുനിൽക്കുന്ന കേരളത്തിന് നൊമ്പരമായി കവളപ ്പാറ. സംസ്ഥാനത്തെ നടുക്കിയ മലപ്പുറം കവളപ്പാറ ഉരുൾെപാട്ടലിൽ മരിച്ചവരുടെ എണ്ണം ഒ മ്പതായി. ശനിയാഴ്ച ആറ് മൃതദേഹങ്ങൾ കണ്ടെടുത്തു. മുതിരക്കുളം വീട്ടിൽ മുഹമ്മദി െൻറ ഭാര്യ ഫൗസിയ (40), മക്കളായ ആബിദ (18), തുമ്പി (10), എഴുപറമ്പിൽ ഗോപിയുടെ അമ്മ മാതി (60), മകൾ പ്രജി ഷ (എട്ട്), സന്തോഷ്കുമാർ (55) എന്നിവരുടെ മൃതദേഹങ്ങളാണ് കിട്ടിയത്.
വെള്ളിയാഴ്ച ഗോ പിയുടെ ഭാര്യ പ്രിയ (30), മകൻ ഗോകുൽ (12), തൊമ്മെൻറ മകൾ അനഘ (നാല്) എന്നിവരുടെ മൃതദേഹങ്ങ ൾ കണ്ടെത്തിയിരുന്നു. ഇപ്പോഴും 60ഒാളം പേർ മണ്ണിനടിയിലുണ്ടെന്നാണ് കരുതുന്നെതന്ന് മലപ്പുറം എസ്.പി അബ്ദുൽ കരീം അറിയിച്ചു. 19 വീടുകൾ പൂർണമായി മണ്ണിനടിയിലാണ്. 40 വീടുക ൾ ഭാഗികമായി തകർന്നു.
ശനിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ് മണ്ണിെൻറയും മരങ്ങളുട െയും കൂമ്പാരങ്ങൾക്കിടയിൽനിന്ന് സന്തോഷ് കുമാറിെൻറ മൃതദേഹം കണ്ടെത്തിയത്. ഇടക്ക് പ രിസരത്ത് ഉരുൾപൊട്ടിയിട്ടുണ്ടെന്ന വാർത്ത പരന്നതോടെ തിരച്ചിൽ നിർത്തിവെച്ചു. പിന്ന ീട് അര മണിക്കൂർ കഴിഞ്ഞാണ് പുനരാരംഭിച്ചത്. രണ്ട് ഏക്കറോളം ഭാഗം മണ്ണു വന്നു മൂടിയിട്ട ുണ്ട്. വീടുകളിലകപ്പെട്ടവരുണ്ടെന്ന് ഉറപ്പുള്ള മൂന്ന് ഭാഗങ്ങളിലാണ് ഇപ്പോൾ തിരച്ച ിൽ നടക്കുന്നത്.
കവളപ്പാറയിൽ കാണാതായവർ
രാഗിണി, പ്രിയൻ, രാഗിണിയുടെ അമ്മ, പെരകൻ, ചീനു, കുട്ടൻ, കുട്ടി, ശാന്ത, സുനിൽ, മകൾ, ആനക്കാരൻ പാലൻ, മകൻ, നാല് കുട്ടികൾ, ശാന്ത, കുട്ടി, ഒടുക്കൻ, മനോജ്, ശിവൻ, ഭാര്യ, മകൻ ശ്യാം, വിജയൻ സൂത്രത്തിൽ, ഭാര്യ, വിഷ്ണു, മകൾ, കല്യാണി, സന്തോഷ്, വിജേഷ്, മൂന്ന് ആൺകുട്ടികൾ, മൂന്ന് പെൺകുട്ടികൾ, ചാത്തെൻറ ഭാര്യ,
ഇമ്പിപാലൻ, സുബ്രൻ, ഇരുവരുടെയും ഭാര്യമാർ, സുകുമാരൻ, ഭാര്യ, ശ്രീധരൻ, ഭാര്യ, സഹദേവൻ, നെടിയകലായിൽ ഉഷ, വിനോയി, അനീഷ് മങ്ങാട്ടുതൊടി, എഴുപറമ്പിൽ ഗോപിയുടെ കുട്ടി, മുതിരിക്കുളം മുഹമ്മദ്, ഭാര്യ, കുട്ടി, കെ.ടി. ആസിത, ഭൂദാനം പൂതാനി അബ്ദുൽ കരീമിെൻറ ഭാര്യ.
ദുരന്തത്തിൽ നടുങ്ങി; മഴയിൽ കുതിർന്ന് കവളപ്പാറ
63 പേർ മണ്ണിനടിയിൽ കുടുങ്ങിയ ദുരന്തത്തിെൻറ നടുക്കം മാറാതെ, മഴയിൽ കുതിർന്ന് കവളപ്പാറ. നാട്ടുകാരും അയൽവാസികളും ബന്ധുക്കളുമൊക്കെയായവർ മണ്ണിനടിയിൽ കിടക്കുന്നത് രണ്ടുദിവസമായി നിസ്സഹായരായി നോക്കിനിൽക്കേണ്ടി വന്നതിെൻറ ആധിയാണ് എല്ലാ മുഖങ്ങളിലും. ഒരായുസ്സിെൻറ സമ്പാദ്യവും മലയെടുത്തതിെൻറ അന്ധാളിപ്പിലാണവർ മഴയത്ത് നിൽക്കുന്നത്.
ആദിവാസികളുൾപ്പെടെ താമസിച്ചിരുന്ന മുത്തപ്പൻകുന്നിെൻറ ഒരു ഭാഗം തന്നെ അടർന്നുവീണു. കുത്തിയൊലിച്ച് വന്ന മൺമല മൂന്നായി തിരിഞ്ഞാണ് ദുരന്തം തീർത്തത്. അയൽവാസികളായ രണ്ട് സ്ത്രീകളുൾപ്പെടെ മൂന്നുപേർ കൺമുന്നിൽ മണ്ണിനടിയിൽപെട്ടതായി ജീവനും കൊണ്ട് രക്ഷപ്പെട്ട കുഴി കളിയിക്കൽ പ്രമോദ് പറഞ്ഞു. മൺകൂമ്പാരമായതിനാൽ അവിടേക്ക് എത്താൻ പോലുമായിട്ടില്ല. അവരുടെ മൃതദേഹങ്ങൾ അവിടെ കിടക്കുന്നുണ്ട്. പാതി മണ്ണെടുത്ത പ്രമോദിെൻറ തറവാട് വീടിന് മുകളിലും താഴെയുമായി നിരവധി വീടുകളാണ് മണ്ണിനടിയിലുള്ളത്.
മുത്തപ്പൻകുന്നിന് താഴെയുള്ള ചോലക്കപ്പുറവും ഇപ്പുറവുമുള്ളവരാണ് അപകടത്തിൽപെട്ടത്. ചോല പുഴയായി മാറി. കുന്നിൻചെരുവിൽ 12 വീടുകൾ ഇപ്പോഴും കേടുപാട് കൂടാതെയുണ്ട്. എന്നാൽ, എത്തിപ്പെടാൻ മാർഗമില്ലാതെ നിറകണ്ണുകളുമായാണ് അവിടെ കഴിഞ്ഞിരുന്നവർ നിൽക്കുന്നത്. മണ്ണിനടിയിലുള്ള മുഴുവനാളുകളെയും കണ്ടെത്താൻ ദിവസങ്ങൾ വേണ്ടിവരും.
യുദ്ധസമാന സന്നാഹങ്ങളുണ്ടായാൽ പോലും മുഴുവനാളുകളെയും കണ്ടെത്താനാവുമോ എന്ന കാര്യം സംശയമാണ്. ചോലക്കിപ്പുറമുണ്ടായിരുന്ന മൂന്നോ നാലോ വീടുകളുടെ പരിസരത്ത് മാത്രമാണ് തിരച്ചിൽ നടത്താനായത്. അതുതന്നെ എവിടെയുമെത്തിയിട്ടില്ല. ചോലക്കപ്പുറമുണ്ടായിരുന്ന ബാപ്പുട്ടിയുടെ ഇരുനില വീട് നിലം പൊത്തി. തൊട്ടടുത്ത് മണ്ണിനുള്ളിലായ വീട്ടിലാണ് ആറുപേർ കുടുങ്ങിക്കിടക്കുന്നത്.
മൺമലക്കപ്പുറം ചോലയുടെ മറുകരയിലുണ്ടായിരുന്നവരെ കണ്ടെത്താൻ എന്തുചെയ്യുമെന്ന് അധികൃതർക്കും വലിയ പിടിയില്ല. അത്ര ഭീകരമാണ് ദുരന്തവ്യാപ്തി. ശനിയാഴ്ച രാവിലെ മഴ അൽപം മാറിയെങ്കിലും ഉച്ചയോടെ വീണ്ടും ശക്തിപ്പെട്ടു. പ്രദേശത്ത് മണ്ണിടിച്ചിൽ ഭീതിയുമുണ്ട്.
മന്ത്രിയും കലക്ടറും എത്തിയില്ല; രക്ഷാപ്രവർത്തനത്തിൽ ഗുരുതര അനാസ്ഥ
നിലമ്പൂർ: സംസ്ഥാനത്തുണ്ടായ ഏറ്റവും വലിയ ദുരന്തമുഖത്ത് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ച. മലപ്പുറം എസ്.പി അബ്ദുൽ കരീമും ഏതാനും െപാലീസുകാരും മാത്രമാണ് രണ്ടു ദിവസമായി ഉരുൾെപാട്ടിയ പ്രദേശത്തുള്ളത്. ജില്ലയിലുള്ള മന്ത്രി കെ.ടി. ജലീലോ ജില്ല കലക്ടർ ജാഫർ മലിക്കോ ശനിയാഴ്ചയും കവളപ്പാറയിലെത്തിയില്ല.
മണ്ണിടിഞ്ഞ് വലിയ മലതന്നെ രൂപപ്പെട്ട പ്രദേശത്ത് വെള്ളിയാഴ്ച രാവിലെ മുതൽ തിരച്ചിലിനുണ്ടായിരുന്നത് രണ്ടു മണ്ണുമാന്തി യന്ത്രങ്ങൾ മാത്രം. ഇതിൽ ഒന്ന് കേടായി. നാട്ടുകാർ ക്ഷുഭിതരായതിനെ തുടർന്നാണ് ഉച്ചക്കുശേഷം മൂന്നെണ്ണം ലോറിയിലെത്തിച്ചത്. പ്രദേശത്തേക്ക് പോകുന്ന പനങ്കയം പാലത്തിൽ മരങ്ങൾ വന്നടിഞ്ഞതും വാഹനങ്ങൾക്ക് എത്തിപ്പെടാൻ പ്രയാസമുണ്ടാക്കി. ഒന്നും ചെയ്യാനാവാതെ െപാലീസുകാരും അഗ്നിരക്ഷ വിഭാഗവും ദുരന്തനിവാരണ യൂനിറ്റും കാഴ്ചക്കാരായി.
മുത്തപ്പൻകുന്ന് എന്ന് അറിയപ്പെടുന്ന വലിയ കുന്നിെൻറ ഒരുഭാഗം ഇടിഞ്ഞാണ് വൻ ദുരന്തമുണ്ടായത്. വലിയ മൺകൂമ്പാരമാണുള്ളത്. ഇത് നീക്കാനുള്ള സജ്ജീകരണങ്ങളൊന്നും അധികൃതർ ഒരുക്കിയില്ല. നാട്ടുകാരുടെ ശ്രമങ്ങളില്ലായിരുന്നുവെങ്കിൽ ഇത്രയും മൃതദേഹങ്ങൾതന്നെ ലഭിക്കില്ലായിരുന്നു. അധികൃതരുടെ നിരുത്തരവാദ സമീപനത്തിൽ േപാത്തുകല്ല് പഞ്ചായത്ത് പ്രസിഡൻറ് സി. കരുണാകര പിള്ളയടക്കമുള്ളവർ കടുത്ത പ്രതിഷേധത്തിലാണ്.
അതേസമയം, കൺട്രോൾ റൂമിലിരുന്ന് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ് ചെയ്തതെന്നാണ് മന്ത്രി കെ.ടി. ജലീലിെൻറ പ്രതികരണം. പുറത്തൂർ ഭാഗത്ത് പ്രളയക്കെടുതി രൂക്ഷമായതിനാൽ ദുരിതാശ്വാസ ക്യാമ്പുകളിലായിരുന്നു ശനിയാഴ്ച. കവളപ്പാറയിലേക്ക് എത്തിപ്പെടാനുള്ള പ്രയാസവും തടസ്സമായി. ഞായറാഴ്ച കവളപ്പാറയിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു. സ്ഥലം എം.എൽ.എ പി.വി അൻവർ പ്രദേശത്ത് എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
