Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകവളപ്പാറയിൽ ഒരു...

കവളപ്പാറയിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണസംഖ്യ 39 ആയി

text_fields
bookmark_border
kavalappara
cancel

മലപ്പുറം: ഉരുൾപ്പൊട്ടലുണ്ടായ നിലമ്പൂർ കവളപ്പാറയിൽ നിന്ന്​ ഒരു മൃതദേഹം കൂടി ഇന്ന്​ കണ്ടെത്തി. ഇതോടെ കവളപ്പ ാറ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 39 ആയി. കവളപ്പാറയിൽ മണ്ണിനടിയിൽപ്പെട്ടവർക്കായി ആധുനിക സംവിധാനങ്ങൾ ഉപയോഗിച് ച്​ തെരച്ചിൽ ആരംഭിക്കുമെന്ന്​ അധികൃതർ അറിയിച്ചു. റഡാർ സംവിധാനം ഉപയോഗിച്ചുള്ള തെരച്ചിലായിരിക്കും കവളപ്പാറയിൽ നടത്തുക.

നിലവിലെ കണക്കുകൾ പ്രകാരം കവളപ്പാറയിൽ നിന്നും 21 പേരെ കൂടി കണ്ടെത്താനുണ്ട്​. ദുരന്തം നടന്ന് 10 ദിവസം പിന്നിടുമ്പോള്‍ മൃതദേഹങ്ങള്‍ അഴുകി വികൃതമായിട്ടുണ്ട്. ശരീരഭാഗങ്ങള്‍ വേര്‍പെട്ട നിലയിലാണ്.

അപകടസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ, ആഭരണങ്ങള്‍ എന്നിവ നോക്കിയാണ് ബന്ധുക്കള്‍ തിരിച്ചറിയുന്നത്. പത്തോളം മണ്ണുമാന്തി യന്ത്രങ്ങള്‍ തിരച്ചിലിന്​ ഉപയോഗിക്കുന്നുണ്ട്​. മഴ വിട്ടുനിൽക്കുന്നത്​ തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsKavalaparaNilambur landslide
News Summary - Kavalapara disaster-Kerala news
Next Story