ഇരുമ്പ് ഗോവണി വൈദ്യുതി ലൈനിൽ വീണ് ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു
text_fieldsകട്ടപ്പന: ഇരുമ്പ് ഗോവണി വൈദ്യുതി ലൈനിലേക്ക് മറിഞ്ഞതിനെത്തുടർന്ന് ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു. കട്ടപ്പന സ്വർണവിലാസം പതായിൽ സജി ജോസഫാണ് (47) മരിച്ചത്.
ചൊവ്വാഴ്ച ഉച്ചയോടെ ഏലത്തോട്ടത്തിൽ മരത്തിന്റെ ശിഖരം മുറിക്കുന്നതിനിടെ ഗോവണി തെന്നിമാറിയാണ് അപകടം. വീടിന് സമീപത്ത് പാട്ടത്തിനെടുത്ത ഏലത്തോട്ടത്തിലെ മരങ്ങളുടെ ശിഖരം മുറിച്ചുമാറ്റാൻ ഇരുമ്പ് ഗോവണി ചാരി ശിഖരം മുറിക്കുകയായിരുന്നു. ഇതിനിടെ ഗോവണി തെന്നി സമീപത്തുകൂടി കടന്നുപോകുന്ന വൈദ്യുതി ലൈനിലേക്ക് മറിഞ്ഞുവീണു.
ശബ്ദം കേട്ടെത്തിയ അയൽവാസികളാണ് സജി ഷോക്കേറ്റ് നിലത്ത് കിടക്കുന്നത് കണ്ടത്. ഉടൻ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കർഷനായ സജി ഏതാനും നാൾ മുമ്പാണ് കൃഷി ചെയ്യാൻ സ്ഥലം പാട്ടത്തിനെടുത്തത്.
ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ: സോഫിയ. മക്കൾ: ജോമോൻ, ജോബി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

