Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാട്ടാക്കട...

കാട്ടാക്കട കെ.എസ്​.ആർ.ടി.സി ഡിപ്പോയിൽ രണ്ടുപേർക്ക്​ കൂടി കോവിഡ്​

text_fields
bookmark_border
കാട്ടാക്കട കെ.എസ്​.ആർ.ടി.സി ഡിപ്പോയിൽ രണ്ടുപേർക്ക്​ കൂടി കോവിഡ്​
cancel

തിരുവനന്തപുരം: കാട്ടാക്കട കെ.എസ്​.ആർ.ടി.സി ഡിപ്പോയിൽ രണ്ട്​ ജീവനക്കാർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഡിപ്പോയിലെ ഡ്രൈവർക്ക്​ നേരത്തേ രോഗം സ്​ഥിരീകരിച്ചിരുന്നു. വിമാനത്താവളത്തിലേക്കുള്ള ഡ്യൂട്ടിയും ഇയാൾ നോക്കിയിരുന്നു. ആയിരത്തിലധികം പേരുമായി ഡ്രൈവർ സമ്പർക്കം പുലർത്തിയതായാണ്​ വിവരം. 

ബാലരാമപുരം പഞ്ചായത്തിൽ ഉൾപ്പെടെ പുതിയ കേസുകളും റിപ്പോർട്ട്​ ചെയ്​തു. അടിമലത്തുറയിൽ 20 പേർക്ക്​കൂടി കോവിഡ്​ സ്​ഥിരീകരിച്ചിട്ടുണ്ട്​. 

തിരുവനന്തപുരത്തെ പുല്ലുവിളയും പൂന്തുറയും വലിയ ക്ലസ്​റ്ററുകളായി കണ്ടെത്തിയിരുന്നു. ഇവിടെ പ്രദേശിക സാമൂഹിക വ്യാപനമുണ്ടായതായ​ും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid 19Covid In Kerala
News Summary - Kattakada KSRTC Two Persons Covid Positive
Next Story