കശ്മീർ പെൺകുട്ടിയുടെ പേര് പരാമർശിച്ച് മലപ്പുറം പൊലീസും
text_fieldsമലപ്പുറം: കശ്മീരിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ പേരും ചിത്രവും പ്രദർശിപ്പിച്ച് പ്രതിഷേധിച്ചവർക്കെതിരെ പോക്സോ നിയമം അനുസരിച്ച് കേസെടുത്ത് മുന്നോട്ടു പോകുന്ന പൊലീസും കുട്ടിയുടെ പേര് പരാമർശിച്ചത് വിവാദമാവുന്നു. മലപ്പുറത്ത് ഹർത്താലിനോടനുബന്ധിച്ച് അക്രമ സംഭവങ്ങളുണ്ടായ തിരൂർ, താനൂർ, പരപ്പനങ്ങാടി എന്നിവിടങ്ങളിൽ ഏഴു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ല പൊലീസ് സൂപ്രണ്ട് ദേബേഷ് കുമാർ ബെഹ്റ ഒപ്പുവെച്ച് പുറത്തിറക്കിയ ഉത്തരവിൽ പെൺകുട്ടിയുടെ പേര് പരാമർശിച്ചതാണ് പൊലീസിനെ വെട്ടിലാക്കിയത്.
ഹർത്താൽ ദിനത്തിലാണ് 663/എസ്.ബി ടി.ഡി.ആർ എന്ന നമ്പറിൽ ഉത്തരവ് ഇറങ്ങിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധിച്ചവർക്ക് എതിരെയെല്ലാം പോക്സോ നിയമം അനുസരിച്ച് കേസെടുത്ത പൊലീസ് പൊതു അറിയിപ്പായി ഇറക്കിയ ഉത്തരവിലും കുട്ടിയുടെ പേര് പരാമർശിച്ചത് അധികമാരുടെയും ശ്രദ്ധയിൽപെടാതെ പോവുകയായിരുന്നു. പോക്സോ നിയമപ്രകാരം പീഡനത്തിനിരയായി മരിച്ചവരാണെങ്കിലും ഇരയുടെ പേരോ ചിത്രമോ പ്രദർശിപ്പിക്കുന്നത് കുറ്റകരമാണെന്ന് നിയമ വിദഗ്ധർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
