Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മന്ത്രി ജലീലിന്‍റെ വസതിയിലേക്ക് കെ.എസ്.യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം VIDEO

text_fields
bookmark_border
KSU-071219.jpg
cancel

വളാഞ്ചേരി: മാര്‍ക്ക് ദാന വിവാദത്തില്‍ മന്ത്രി ഡോ. കെ.ടി. ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് കെ.എസ്.യു പ്രവര്‍ത്തകര്‍ വളാഞ്ചേരിയിലെ മന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചിൽ സംഘര്‍ഷം. മാർച്ച് ദേശീയപാതയില്‍ പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായയത്.

പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. നേതാക്കള്‍ ഇടപെട്ടാണ് പ്രവര്‍ത്തകരെ ശാന്തരാക്കിയത്. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം. അഭിജിത്ത് ഉദ്ഘാടനം ചെയ്തു.

അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് ഗവര്‍ണര്‍ പറഞ്ഞിട്ടും അധികാരത്തില്‍ കടിച്ചുതൂങ്ങുകയാണ് കെ.ടി. ജലീലെന്ന് അഭിജിത്ത് പറഞ്ഞു. കെ.എസ്.യു മലപ്പുറം ജില്ല പ്രസിഡന്‍റ് ഹാരിസ് മൂതൂര്‍ അധ്യക്ഷത വഹിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - kasu arch to kt jaleels home
Next Story