Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കശ്മീർ റിക്രൂട്ട്മെന്റ് കേസ്: 10 പേരുടെ ശിക്ഷ ഹൈകോടതി ശരിവെച്ചു, മൂന്ന് പേരെ വെറുതെ വിട്ടു

text_fields
bookmark_border
highcourt
cancel
Listen to this Article

കൊച്ചി: കശ്മീർ റിക്രൂട്ട്മെന്റ് കേസിൽ 10 പേരുടെ ശിക്ഷ ശരിവെച്ച് ഹൈകോടതി. രണ്ടാം പ്രതിയടക്കം മൂന്ന് പേരെ കോടതി വെറുതെവിട്ടു. മറ്റുള്ളവരുടെ ശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. പ്രതികൾക്കെതിരെ ചുമത്തിയ ചില കുറ്റങ്ങൾ റദ്ദാക്കിയതിനെതിരെയുള്ള എൻ.ഐ.എയുടെ അപ്പീൽ ഹൈകോടതി അനുവദിച്ചു.

ജസ്റ്റിസുമാരായ വിനോദ് ചന്ദ്രൻ, സി ജയചന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പറഞ്ഞത്. തടിയൻറവിട നസീ൪ അടക്കം 18 പ്രതികകളാണ് കേസിലുണ്ടായിരുന്നത്.

എൻ.ഐ.എ കോടതിയുടെ ശിക്ഷ ചോദ്യം ചെയ്ത് തടിയന്റവിട നസീർ, സർഫറാസ് നവാസ്, സാബിർ. പി. ബുഹാരി തുടങ്ങി 13 പ്രതികളാണ് അപ്പീൽ നൽകിയിരുന്നത്. പ്രതികൾക്കെതിരെ ചുമത്തിയ ചില കുറ്റങ്ങൾ വിചാരണ കോടതി ഒഴിവാക്കിയത് ചോദ്യം ചെയ്തായിരുന്നു എൻ.ഐ.എയുടെ അപ്പീൽ.

2008 ഒക്ടോബറിൽ നാല് മലയാളി യുവാക്കൾ കശ്മീരിൽ അതി൪ത്തി സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവെന്ന വിവരത്തത്തെുട൪ന്നാണ് റിക്രൂട്ട്മെൻറുമായി ബന്ധപ്പെട്ട് കേസെടുക്കുന്നത്. കണ്ണൂ൪ തൈക്കണ്ടി ഫയാസ്, വാഴകത്തെരു മുഴത്തടം അറഫയിൽ ഫായിസ്, മലപ്പുറം ചെട്ടിപ്പടി ആലുങ്കൽ ബീച്ചിൽ അബ്ദുൽറഹീം, എറണാകുളം തമ്മനം കൊടുവേലിപ്പറമ്പിൽ വ൪ഗീസ് ജോസഫ് എന്ന മുഹമ്മദ് യാസീൻ എന്നിവ൪ കൊല്ലപ്പെട്ടുവെന്നാണ് ആരോപണം.

കൊല്ലപ്പെട്ടുകിടക്കുന്ന ചിത്രങ്ങൾ കോടതിയിൽ ഹാജരാക്കിയ എൻ.ഐ.എ സംഘം ബന്ധുക്കളെ കോടതിയിൽ എത്തിച്ച് ഇവരാണെന്ന് സ്ഥിരീകരിച്ചശേഷമാണ് വിചാരണ നടപടി ആരംഭിച്ചത്. 20 പ്രതികളുള്ള കേസിൽ പാക് സ്വദേശി അബൂറൈഹാൻ വാലി, സാബി൪ എന്ന അയ്യൂബ് എന്നിവ൪ ഇപ്പോഴും ഒളിവിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kashmir terror recruitment case upheld the sentences of 10 persons and acquitted three persons
Next Story