Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകശ്​മീരിൽ...

കശ്​മീരിൽ നടപ്പാക്കുന്നത്​ ഇസ്രായേലി അജണ്ട -​ഐജാസ്​ അഹമ്മദ്​

text_fields
bookmark_border
ijas-ahammed
cancel

തിരുവനന്തപുരം: കശ്​മീരിൽ ഇസ്രായേലി അജണ്ടയാണ്​ കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ നടപ്പാക്കുന്നതെന്ന്​ ജവഹർലാൽ ന െഹ്​റു സർവകലാശാല മുൻ യൂനിയൻ ജനറൽ സെക്രട്ടറി ​െഎജാസ്​ അഹമ്മദ്​ റാതർ. കേരള മീഡിയ അക്കാദമിയുടെ മാസിക ‘മീഡിയ’യുടെ കശ്​മീർ പതിപ്പ്​ സി.പി.എം നേതാവ്​ എം.എ. ബേബിയിൽനിന്ന്​ ഏറ്റ​ുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയന്ത്രണം ഏർപ്പെട​ുത്തിയതി​​െൻറ 39ാം ദിവസം മാത്രമാണ്​ സഹോദരനുമായി ഫോണിൽ സംസാരിക്കാൻ കഴിഞ്ഞത്​. അദ്ദേഹം രണ്ട്​ വാചകങ്ങൾ മാത്രമാണ്​ തന്നോട്​ പറഞ്ഞത്​ ‘ഇത്​ ഇസ്രായേലാണ്.​ സുഖമാണ്​’ എന്ന്​ മാത്രം. കശ്​മീരിൽ ദിവസവും രണ്ട്​ പ്രാവശ്യമാണ്​ ഒരാളുടെ തിരിച്ചറിയൽ കാർഡ്​ പരിശോധിക്കുന്നത്​. എവിടെ തിരിഞ്ഞാലും പട്ടാളമാണ്​. സർക്കാർ സ്​പോൺസേർഡ്​ അടച്ചുപൂട്ടലാണ്​. തെക്കേ ഏഷ്യയിൽ ഇൗ 21ാം നൂറ്റാണ്ടിൽ ഇത്​ ആലോചിക്കാൻ പറ്റുമോ. ജനങ്ങൾ തമ്മിൽ സംസാരിച്ചിട്ട്​ രണ്ട്​ മാസമായി. സാധാരണ നില പുനഃസ്ഥാപിച്ചുവെന്ന്​ ബി.ജെ.പി വിശേഷിപ്പിക്കുന്നത്​ ഇതിനെയാണോ. അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്​ കശ്​മീരിൽ. ഒരു മാസത്തോളം ബി.ജെ.പി തൽസ്ഥിതി തുടരുമായിരിക്കും. ഒടുവിൽ സഹികെട്ട്​ ജനങ്ങൾ തെരുവിൽ ഇറങ്ങു​േമ്പാൾ എന്ത്​ സംഭവിക്കും. ചരിത്രം കണ്ട വലിയ വംശീയ കൂട്ടക്കൊല തന്നെ അരങ്ങേറുമോ. ഇന്ന്​ ഇസ്രായേലി അധിനിവേശ പ്രദേശങ്ങളിൽ കാണുന്നത്​ കശ്​മീരിലും സംഭവിച്ചേക്കാം. നിയമസഭ മണ്ഡല പുനർനിർണയശേഷം ജമ്മുവിൽ ജനസംഖ്യ വർധിപ്പിക്കാനാണ്​ ഉദ്ദേശം.

കശ്​മീരിൽ ഇതുവരെ 70,000ത്തിലധികം പേരാണ്​ കൊല്ലപ്പെട്ടത്​. കശ്​മീരിനെ ഇന്ത്യയോട്​ പൂർണമായി യോജിപ്പിക്കാനാണ്​ 370ാം വകുപ്പ്​ എടുത്ത്​ കളഞ്ഞതെന്നാണ്​ കേന്ദ്രമന്ത്രി അമിത്​ ഷാ പറയുന്നത്​. എന്നാൽ, കശ്​മീരിൽ ആശയ സംവാദത്തി​​െൻറ അവസാനമാണിത്​. കശ്​മീരി​​െൻറ പ്രത്യേക പദവിയും സ്വത്വവും എല്ലാം ഇന്ത്യ സംരക്ഷിക്കുമെന്ന വിശ്വാസമാണ് കശ്​മീരികൾക്കുണ്ടായിരുന്നത്​. 1950 മുതൽ കശ്​​മീരിൽ പ്രാഥമികതലം മുതൽ സൗജന്യ വിദ്യാഭ്യാസമാണ്​. ജനങ്ങളിൽ 10 ശതമാനം മാത്രമാണ്​ ദാരിദ്ര്യരേഖക്ക്​ താഴെയുള്ളത്​. 70 വയസ്സാണ്​ ശരാശരി ആയുസ്സ്​​. എന്നിട്ടും അമിത്​ ഷാ പറയുന്നു കശ്​മീരിൽ വികസനം സൃഷ്​ടിക്കാനാണ്​ എല്ലാം ചെയ്യുന്നത്​ എന്നും അദ്ദേഹം പറഞ്ഞു.

കശ്​മീരി​​െൻറ കാര്യത്തിൽ മോദിയും അമിത്​ ഷായും എടുത്ത തീരുമാനം രാജ്യത്തെ ഭരണഘടന തത്വങ്ങൾക്ക്​ എതിരാണെന്ന്​ എം.എ. ബേബി പറഞ്ഞു. ഇത്​ തുടർന്നാൽ ഭരണഘടന തത്വങ്ങൾ പിച്ചിച്ചീന്തി ഇന്ത്യയൊരു ഫാഷിസ്​റ്റ്​ രാജ്യമായി മാറാമെന്ന​ും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmir issuekerala newsmalayalam newsIjas Ahammed
News Summary - Kashmir issue Ijas Ahammed -Kerala News
Next Story