അമൂല്യ വിഗ്രഹ കേസ്: രാഘവേന്ദ്ര തീർഥയെ കോടതിയിൽ ഹാജരാക്കി
text_fieldsകൊച്ചി: കാശിമഠത്തിലെ പൂജാ കാര്യങ്ങൾ നിർവഹിച്ചിരുന്ന രാഘവേന്ദ്ര തീർഥയെ നീണ്ട 17 വർഷെത്ത നിയമയുദ്ധത്തിനുശേഷം കോടതിയിൽ ഹാജരാക്കി. ഗൗഡസാരസ്വത ബ്രാഹ്മണ സമൂഹത്തിെൻറ ആസ്ഥാനമായ കാശി മഠത്തിലെ അമൂല്യ പൂജാ സാമഗ്രികൾ കൈമാറാനുള്ള ഉത്തരവ് നടപ്പാക്കാനായി രാഘവേന്ദ്രയെ കണ്ടെത്താൻ സി.ബി.െഎയെ ഹൈകോടതി ഏൽപിച്ച ദൗത്യമാണ് ചൊവ്വാഴ്ച പൂർത്തിയായത്. വൈകുന്നേരം 3.30ഒാടെ വൻ പൊലീസ് സന്നാഹത്തിലാണ് നൂറുകണക്കിന് അനുയായികൾക്കിടയിലൂടെ രാഘവേന്ദ്ര തീർഥയെ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്. ആന്ധ്രയിലെ ചിറ്റൂരിൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന രാഘവേന്ദ്രയെ പ്രൊഡക്ഷൻ വാറൻറിെൻറ അടിസ്ഥാനത്തിലാണ് കോടതിയിൽ എത്തിച്ചത്.
സാക്ഷിക്കൂട്ടിൽ കസേരയിൽ ഇരുത്തിയാണ് രാഘവേന്ദ്ര തീർഥയിൽനിന്ന് കോടതി മൊഴിയെടുത്തത്. സി.ബി.െഎ അന്വേഷിച്ചിരുന്ന രാഘവേന്ദ്ര തീർഥ താങ്കളാണോ എന്നായിരുന്നു കോടതിയുടെ ചോദ്യം. അതെ, എന്ന മറുപടിയോടെ കേസിലെ സി.ബി.െഎയുടെ നടപടികൾ പൂർത്തിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
