റിയാസ് മൗലവി വധം: മൂന്നു ബി.ജെ.പി പ്രവർത്തകരെ ജയിലിലടച്ചു; വർഗീയകലാപത്തിന് ശ്രമം
text_fieldsകാസർകോട്: പഴയ ചൂരിയിലെ ഇസ്സത്തുൽ ഇസ്ലാം മദ്റസ അധ്യാപകൻ കുടക് എരുമാട് സ്വദേശി റിയാസ് മൗലവിയെ (34) കഴുത്തുവെട്ടി കൊലപ്പെടുത്തിയ കേസിൽ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്ത മൂന്നു ബി.ജെ.പി പ്രവർത്തകരെ ജയിലിലടച്ചു. കൊലനടന്ന ചൂരിക്ക് സമീപത്തെ ആർ.എസ്.എസ്-ബി.ജെ.പി ശക്തികേന്ദ്രമായ കേളുഗുഡ്ഡെയിലെ അയ്യപ്പനഗർ അയ്യപ്പ ഭജനമന്ദിരത്തിനടുത്ത് എസ്. അജേഷ് (20), മാതായിലെ നിധിൻറാവു (20), ഗംഗൈ കേശവകുടീരത്തിലെ അഖിലേഷ് എന്ന അഖിലു (25) എന്നിവരെയാണ് കണ്ണൂർ ക്രൈം ബ്രാഞ്ച് എസ്.പി ഡോ. എ. ശ്രീനിവാസിെൻറ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കേസിൽ മൂന്നുപേർ മാത്രമാണ് പ്രതികളെന്നും ഉന്നത ഗൂഢാലോചനയില്ലെന്നും അന്വേഷണസംഘം വിലയിരുത്തി.
െഎ.പി.സി 302 (കൊലപാതകം), 153 (മതസൗഹാർദം തകർക്കാൻ വർഗീയ കലാപമുണ്ടാക്കൽ), 450 (കുറ്റകൃത്യം ചെയ്യാനുദ്ദേശിച്ച് വീട് അതിക്രമിച്ചുകടക്കൽ), 34(ആക്രമിക്കാൻ സംഘടിക്കൽ), 201 (തെറ്റിദ്ധരിപ്പിച്ച് കുറ്റം മറച്ചുവെക്കൽ) എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. സംഭവത്തിൽ ഗൂഢാലോചനയുടെ സാധ്യതയില്ലാത്തതിനാൽ 120 ബി ചേർത്തിട്ടില്ല. തുടർനടപടികളിൽ ആവശ്യമാകുന്നപക്ഷം ഗൂഢാലോചനവകുപ്പ് ചേർക്കുന്നകാര്യം പരിഗണിക്കുമെന്ന് അന്വേഷണസംഘം കോടതിയിൽ അറിയിച്ചു. കുത്താനുപയോഗിച്ച ആയുധം പ്രതികൾ ഒളിവിൽ കഴിഞ്ഞ കേളുഗുഡ്ഡെയിലെ ഷെഡിനടുത്തുള്ള കവുങ്ങിൻതോട്ടത്തിൽ കണ്ടെത്തി. പ്രതികൾ ഉപയോഗിച്ച മോഷ്ടിച്ച ബൈക്കും കസ്റ്റഡിയിലുണ്ട്. നിധിൻ എ.സി മെക്കാനിക്കും അഖിലേഷ് സ്വകാര്യ ബാങ്കിൽ കുടിശ്ശിക തിരിച്ചുപിടിക്കുന്ന വിഭാഗത്തിലെ ജോലിക്കാരനും അജേഷ് കൂലിപ്പണിക്കാരനുമാണ്. വ്യാഴാഴ്ച വൈകുന്നേരത്തോടെ മൂന്നു പ്രതികളെയും അറസ്റ്റ്ചെയ്ത അന്വേഷണസംഘം ഇവരെ പൊലീസ് സ്റ്റേഷനിൽ കൊണ്ടുവരാതെ കരുതലോടെ മധൂരിലെ പൊലീസ് െഗസ്റ്റ് ഹൗസിൽ താമസിപ്പിച്ചു. ഇന്നലെ രാവിലെ അന്വേഷണസംഘം െഗസ്റ്റ് ഹൗസിൽ യോഗംചേർന്ന് അറസ്റ്റ് രേഖപ്പെടുത്തി. വൻ പൊലീസ് സന്നാഹത്തോടെ ഇന്നലെ ഉച്ചക്ക് 12.30ഒാടെ പ്രതികളെ തിരിച്ചറിയൽ പരേഡിന് ഹാജരാക്കേണ്ടതിനാൽ മുഖംമറച്ച് കാസർകോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഒന്ന് എ. നിസാമിെൻറ മുമ്പാകെ ഹാജരാക്കി. 14 ദിസത്തേക്ക് റിമാൻഡ് ചെയ്ത പ്രതികളെ ഹോസ്ദുർഗ് സബ്ജയിലിലടച്ചു.
20ന് കാസർകോട് താളിപടപ്പിൽ അജേഷും നിധിനും അഖിലും ചേർന്ന് അർധരാത്രിവരെ മൂക്കറ്റം മദ്യപിച്ചിരുന്നു. മദോന്മത്തനായി ആരെയെങ്കിലും കൊല്ലുകയെന്ന ലക്ഷ്യംെവച്ച് നീങ്ങിയ അജേഷ് താളിപടപ്പിൽനിന്ന് പഴയ ചൂരിയിലെ പള്ളിയിലേക്ക് രണ്ടു കിലോമീറ്റർ ദൂരം, നേരെ നടന്നുപോകുകയായിരുന്നു. റിയാസ് മൗലവി താമസിക്കുന്നിടത്ത് അജേഷ് കയറുേമ്പാൾ ഗേറ്റ് അനങ്ങുന്ന ശബ്ദംകേട്ട് മൗലവി വാതിൽ തുറക്കുകയായിരുന്നു. അപ്പോഴേക്കും മൗലവിക്കുനേരെ കല്ലേറുണ്ടായി. ശബ്ദംകേട്ട് അടുത്തമുറിയിൽ താമസിക്കുന്ന അബ്ദുൽ അസീസ് വഹാബി വാതിൽ തുറന്നുനോക്കിയപ്പോൾ അദ്ദേഹത്തിന് നേരെയും കല്ലേറുണ്ടായി. ഖതീബ് വാതിലടച്ച് ആക്രമണം മൈക്കിലൂടെ നാട്ടുകാരെ അറിയിക്കുന്നനേരത്താണ് റിയാസ് മൗലവിയെ അജേഷ് കൊലപ്പെടുത്തുന്നത്. അജേഷ് ഒറ്റക്കാണ് കൃത്യം നിർവഹിച്ചത്. വയറ്റത്ത് കുത്തിയശേഷം കഴുത്തിന് നിരവധിതവണ കുത്തുകയായിരുന്നു. അജേഷ് കൊലനടത്തുേമ്പാൾ നിധിൻ കല്ലെറിഞ്ഞ് ഖതീബിനെ അകറ്റി. ഇൗസമയം അഖിൽ ബൈക്ക് സ്റ്റാർട്ട് ചെയ്ത് നിർത്തുകയായിരുന്നു. ഖതീബിെൻറ അറിയിപ്പിൽ ആളുകൾ വരുേമ്പാഴേക്കും മൂന്നുപേരും സ്ഥലംവിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
