വിദ്യാർഥിക്ക് വീടൊരുക്കി ജെ.ഡി.ടി അധ്യാപകരും പി.ടി.എയും
text_fieldsവെള്ളിമാട്കുന്ന്: വിദ്യാർഥിക്ക് വീടൊരുക്കി അധ്യാപകരും രക്ഷിതാക്കളും. വെള്ളിമാട്കുന്ന് ജെ .ഡി.ടി ഇസ്ലാം ഹൈസ്കൂളിലെ അധ്യാപകരും പി.ടി. എ യുമാണ് തങ്ങളുടെ വിദ്യാലയത്തിലെ നിർധന വിദ്യാർഥിനിക്ക് വീടൊരുക്കാൻ സഹായിക്കുന്നത്. സ്കൂളിൽ നിന്ന് സ്വരൂപിച്ച ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഭൂമിയിൽ വീടിെൻറ തറ പൂർത്തിയായി.
അടുത്തിടെ പിതാവ് കൂടി മരണപ്പെട്ടതോടെ കുടുംബം പ്രയാസത്തിലായിരുന്നു. വീട് നിർമാണ ജോലികളിൽ കൂടി പെങ്കടുത്ത് ചെലവുകൾ കുറയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധ്യാപകരും രക്ഷിതാക്കളും.
ചെറുവറ്റ ചെറിയാപ്പറ്റ കുന്നുമ്മൽ നിർമിക്കുന്ന വീടിെൻറ തറക്കല്ലിടൽ കഴിഞ്ഞ ദിവസം ജെ.ഡി.ടി ഇസ്ലാം പ്രസിഡൻറ് സി.പി. കുഞ്ഞുമുഹമ്മദ് നിർവഹിച്ചിരുന്നു.
ഹെഡ് മാസ്റ്റർ ഇ. അബ്്ദുൽ ഗഫൂർ, പി.ടി.എ പ്രസിഡൻറ് അബ്ദുൽ ജബ്ബാർ, കെ .കെ. അബ്ദുൽ മജീദ്, പി. ഹാരിസ് എന്നിവർ തറനിർമാണത്തിന് രംഗത്തിറങ്ങി.
