Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാസർകോട്ടെ കോവിഡ്...

കാസർകോട്ടെ കോവിഡ് മേഖലകളിൽ ജനം പുറത്തിറങ്ങുന്നത് പൂർണമായും തടയും

text_fields
bookmark_border
കാസർകോട്ടെ കോവിഡ് മേഖലകളിൽ ജനം പുറത്തിറങ്ങുന്നത് പൂർണമായും തടയും
cancel

കാസർകോട്: ജില്ലയിൽ കൂടുതൽ കോവിഡ് 19 സ്ഥിരീകരിച്ച പ്രദേശങ്ങളിൽ പൊലീസ് നിയന്ത്രണം ശക്തമാക്കി. ഏഴ് പഞ്ചായത്തുകളി ലും കാസർകോട് നഗരസഭയിലും ഏർപ്പെടുത്തിയ ക്ലസ്റ്റർ ലോക്ക് ഡൗണിനു പുറമേ ​​ട്രിപ്പിൾ ലോക് ഡൗൺ ആരംഭിച്ചു. ഇവിടങ്ങളിൽ ജനം പുറത്തിറങ്ങുന്നത് പൂർണമായും തടയും.

അഞ്ചു വീടുകൾ വീതം കേന്ദ്രീകരിച്ച് ​െപാലീസ് ഇരുചക്ര വാഹനങ്ങളിൽ പരിശോധന നടത്തും. ജനങ്ങൾ പുറത്തിറങ്ങുന്നത് പൂർണമായും തടയുന്നതിനൊപ്പം ഡ്രോൺ നിരീക്ഷണം ശക്തമാക്കുകയും ചെയ്യും.

തളങ്കര, കളനാട് ചൂരി, നെല്ലിക്കുന്ന്, ആലാമിപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലാണ് നിയന്ത്രണം. തളങ്കരയിൽ ഐ.ജി വിജയ് സാക്കറെയാണ് ട്രിപ്പിൾ ലോക്​ഡൗണിന് തുടക്കം കുറിച്ചത്. ഉത്തര മേഖല ഐ.ജി അശോക് യാദവ്, എസ്.പിമാരായ പി.എസ്. സാബു സി. ശിൽപ എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newskasarkodecovid 19lock down restriction
News Summary - kasarkode restriction strengthened -kerala news
Next Story