കാസർകോട് പീഡനക്കേസ്: ബംഗളൂരുവിൽ ഒരാൾ അറസ്റ്റിൽ
text_fieldsബംഗളൂരു: പീഡിപ്പിച്ചെന്നും മതപരിവർത്തനത്തിന് നിർബന്ധിച്ചെന്നും ചൂണ്ടിക്കാട്ടി കാസർകോട് ചൗക്കി സ്വദേശിനിയായ യുവതി കാമുകനെതിരെ നൽകിയ പരാതിയിൽ ഇരുവർക്കും ത ാമസ സൗകര്യമൊരുക്കിയ ബംഗളൂരു സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരു ഇലക് ട്രോണിക് സിറ്റി മുനിറെഡ്ഡി ലേഒൗട്ട് സ്വദേശി അൻസാരിയാണ് (28) അറസ്റ്റിലായത്. ഇദ്ദേഹത്തിെൻറ ഭാര്യയെ ചോദ്യം ചെയ്യാൻ പരപ്പന അഗ്രഹാര പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇലക്ട്രോണിക് സിറ്റിയിൽ ജോലിചെയ്യുന്ന പെരിന്തൽമണ്ണ ആലിപ്പറമ്പ് സ്വദേശി ടി.കെ. റിഷാബ് (24) തന്നെ ബംഗളൂരുവിലെത്തിച്ച് പീഡിപ്പിക്കുകയും മതപരിവർത്തനത്തിന് നിർബന്ധിക്കുകയും ചെയ്തെന്നാണ് യുവതിയുടെ പരാതി. അൻസാരിയുടെ കടയിലെ ജീവനക്കാരനാണ് റിഷാബ്.
സമൂഹ മാധ്യമത്തിലൂടെ റിഷാബുമായി പരിചയപ്പെട്ട യുവതി കഴിഞ്ഞമാസം ആദ്യത്തിലാണ് ബംഗളൂരുവിലേക്ക് ഒളിച്ചോടിയത്. ഡിസംബർ മൂന്നു മുതൽ ആറുവരെ ഇരുവരും മുനിറെഡ്ഡി ലേഒൗട്ടിലെ അൻസാരിയുടെ വീട്ടിൽ താമസിച്ചിരുന്നു. യുവതിയെ കാണാതായതുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾ കാസർകോട് പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് കാസർകോട് സി.െഎയുടെ നേതൃത്വത്തിലുള്ള സംഘം മൊബൈൽഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും താമസസ്ഥലത്തുനിന്ന് കസ്റ്റഡിയിലെടുത്തു.
തുടർന്ന് ഡിസംബർ 31ന് കാസർകോട് ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി, യുവതിയെ ബന്ധുക്കൾക്കൊപ്പം വിടുകയും റിഷാബിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡിൽ അയക്കുകയും ചെയ്തു.
ഇഷ്ടപ്രകാരം യുവാവുമൊത്ത് പോയെന്നായിരുന്നു പെൺകുട്ടിയുടെ ആദ്യമൊഴി. പെൺകുട്ടി തിരിച്ചെത്തിയതിനുശേഷം സംഘ്പരിവാർ പ്രവർത്തകരുടെ ഇടപെടലോടെയാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായും മതപരിവർത്തനത്തിന് നിർബന്ധിച്ചതായുമുള്ള ആരോപണം കേസിലുയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
