Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാസർകോട് സ്വദേശി ​കൊച്ചിയിൽ കുഴഞ്ഞുവീണ് മരിച്ചു

text_fields
bookmark_border
കാസർകോട് സ്വദേശി ​കൊച്ചിയിൽ കുഴഞ്ഞുവീണ് മരിച്ചു
cancel

മരട് (കൊച്ചി): കാസർകോട് പാണത്തൂർ സ്വദേശി ​കൊച്ചിയിൽ താമസ സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. പാണത്തൂർ പാറപ്പുറത്ത് വീട്ടിൽ കബീർ (49) ആണ് മരിച്ചത്.

നെട്ടൂർ മാർക്കറ്റ് റോഡിലുള്ള മൂന്നാർ സ്പൈസസ് എന്ന കടയിലെ ജീവനക്കാരനാണ്. കടയുടെ സമീപത്തുള്ള റൂമിൽവെച്ച് ഇന്ന് പുലർച്ചെ അസ്വസ്ഥത അനുഭവ​പ്പെട്ട കബീർ പുലർച്ചെ 5.30ഓടെ മരടിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. 8.45 ഓടെ റൂമിൽ തിരിച്ചെത്തി. എന്നാൽ 9 മണിക്ക് ശേഷം റൂമിൽ കുഴഞ്ഞ് വീഴുകയായിരുന്നു.

ഉടനെ ആംബുലൻസിൽ മരടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാവിലെ നാട്ടിലേക്ക് പോകാനിരിക്കേയാണ് മരണം. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ. വെള്ളിയാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kasarkode native dies in kochi
Next Story