കർണാടക റോഡുകൾ തുറക്കണമെന്ന് ആവശ്യം; കേരളം ഹൈകോടതിയിൽ
text_fieldsകൊച്ചി: കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ കർണാടക അടച്ചിട്ട റോഡുകൾ തുറക്കണമെന്ന് ആവശ്യപ്പെട്ട് കേരളം ഹൈകോടതിയെ സമീപിച്ചു.
തലപ്പാടിയിൽ റോഡുകൾ മണ്ണിട്ട് അടച്ചതോടെ രോഗികൾക്ക് മംഗലാപുരത്തേക്ക് ചികിത്സക്ക് പോകാൻ കഴിയാതെയായി. ആശുപത്രിയിലെത്തിക്കാൻ കഴിയാതെ ഇതുവരെ ആറുപേരാണ് കാസർകോട്ട് മരിച്ചത്.
ആശുപത്രികൾ ചികിത്സിക്കാൻ തയാറാണെന്ന് ഡെപ്യൂട്ടി കമ്മീഷണറെ അറിയിച്ചിട്ടുണ്ട്. ആശുപത്രി ഉടമകളുടെ കത്ത് കേരളം ഹൈകോടതിക്ക് കൈമാറി. കേരള അതിർത്തിയിൽ 200 മീറ്ററോളം കർണാടക അതിക്രമിച്ചുകയറി. കർണാടക- കാസർകോട് അതിർത്തിയിലെ പാത്തോർ റോഡാണ് കർണാടക അടച്ചത്. തലപ്പാടി നാഷനൽ ഹൈവേ അടക്കം അഞ്ചുറോഡുകൾ മണ്ണിട്ട് അടച്ചത് മനുഷ്യത്വ വിരുദ്ധമാണെന്നും ഹരജിയിൽ പറയുന്നു.
രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കർണാടക സർക്കാർ കാസർകോട് അതിർത്തിയിലെ റോഡുകൾ മണ്ണിട്ട് അടച്ചത്. ഇതോടെ അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങൾക്ക് ചികിത്സക്ക് അടക്കം മംഗലാപുരത്തേക്ക് പോകാൻ കഴിയാതെയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
