Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2020 6:29 AM GMT Updated On
date_range 25 April 2020 8:31 AM GMTകാസർകോട് അതിർത്തിയിലെ റോഡുകൾ കർണാടക മണ്ണിട്ട് അടച്ചു
text_fieldsbookmark_border
കാസർകോട്: കർണാടകയുമായി അതിർത്തി പങ്കിടുന്ന കാസർകോട് ജില്ലയിലെ റോഡുകൾ കർണാടക സർക്കാർ മണ്ണിട്ട് അടച്ചു. ഇതോടെ ദേലംപാടി, വോർക്കാടി, പൈവളിംഗ, മഞ്ചേശ്വരം, എൻമകജെ പഞ്ചായത്തുകൾ ഒറ്റപ്പെട്ടു. ഇവിടുത്തെ ജനങ്ങൾ അവശ്യ സേവനങ്ങൾക്കും സാധനങ്ങൾക്കും കർണാടകയെയാണ് ആശ്രയിച്ചിരുന്നത്.
റോഡ് അടച്ചതോടെ രോഗികൾക്ക് ആശുപത്രിയിൽ പോകാൻ പോലും കഴിയാതെയായി. കലക്ടർ അടക്കം ശ്രമം നടത്തിയിട്ടും മണ്ണ് നീക്കം ചെയ്യാൻ കർണാടക സർക്കാർ തയാറായില്ലെന്ന് കാസർകോട് എസ്.പി പി.എസ്. സാബു പറഞ്ഞതായി മീഡിയ വൺ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story