കാസർകോട് സംഭവം: മാധ്യമങ്ങളെ പുറത്താക്കിയിട്ടില്ലെന്ന് പിണറായി
text_fieldsകോഴിക്കോട്: കാസർകോട് സർക്കാർ പരിപാടിയിൽ നിന്ന് മാധ്യമങ്ങളെ പുറത്താക്കിയെന്ന വാർത്ത നിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചർച്ച നടക്കുമ്പോൾ തുടക്കത്തിൽ വിഷ്വൽസ് എടുപ്പിക്കുകയാണ് ചെയ്യുകഅത് കാസർകോട്ടും ഉണ്ടായെന്നു പിണറായി പറഞ്ഞു. കേരള ഫയർ സർവീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
'പ്രമുഖ പൗരന്മാരുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച’ എന്ന പേരിൽ സർക്കാറിെൻറ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽനിന്നാണ് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം മാധ്യമപ്രവർത്തകരെ പുറത്താക്കിയത്. ശനിയാഴ്ച രാവിലെ 11.15ഒാടെയാണ് സംഭവം. സർക്കാറിെൻറ രണ്ടാംവാർഷികത്തിെൻറ ഭാഗമായ പരിപാടിയെന്നാണ് അറിയിപ്പുണ്ടായിരുന്നതെങ്കിലും ജില്ല ഭരണകൂടത്തിനോ പബ്ലിക് റിലേഷൻസ് വകുപ്പ് ഉദ്യോഗസ്ഥർക്കോ ഇതുസംബന്ധിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നില്ല.
നേരത്തെ കണ്ണൂരിൽ ബി.ജെ.പിയുമായുള്ള സമാധാന ചർച്ചക്കിടെ പിണറായി മാധ്യമപ്രവർത്തകരെ പുറത്താക്കിയത് വിവാദമായിരുന്നു. ഇതിന് ശേഷവും വിവിധ വേദികളിൽ മാധ്യമപ്രവർത്തകർക്കെതിരെ പിണറായി രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
