Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാസർകോട് സ്പെഷൽ ട്രെയിനിൽനിന്ന് ഇറങ്ങി ഓടിയവരെ പിടികൂടി നിരീക്ഷണത്തിലാക്കി
text_fieldsbookmark_border
കാസർകോട്: സിഗ്നൽ കിട്ടാതെ നിർത്തിയ സ്പെഷൽ ട്രയിനിൽ നിന്ന് ഇറങ്ങി ഓടിയ വരെ പൊലീസ് പിടികൂടി സർക്കാർ ക്വാറൻറീനിലേക്ക് മാറ്റി. ശനിയാഴ്ച ഉച്ചക്ക് മഹാരാഷ്ട്രയിൽ നിന്ന് വന്ന സ്പെഷൽ ട്രെയിൻ സിഗ്നൽ കിട്ടാതെ ഉപ്പളയിൽ നിർത്തിയപ്പോഴാണ് നാലുപേർ ഇറങ്ങി ഓടിയത്.
സംഭവത്തിൽ പൊലീസ് കേസെടുത്തു. ഇവർ ഒരു ഓട്ടോയിൽ കയറി സ്ഥലം വിടുകയായിരുന്നു. ഈ സംഭവം കണ്ട ഒരാൾ ഉടൻ പൊലീസിൽ വിവരം അറിയിക്കുകയും തുടർന്ന് കാസർകോട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ പൊലീസ് സംഘം ഉടൻ അന്വേഷണം ആരംഭിക്കുകയുമായിരുന്നു. ട്രെയിനിൽ നിന്ന് ഇറങ്ങി ഓടിയവരെ കുമ്പളയിൽ കണ്ടെത്തി സർക്കാർ ക്വാറൻറീനിലേക്ക് മാറ്റുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
