കാഞ്ഞങ്ങാട്ട് മൂന്ന് കുട്ടികൾ വെള്ളക്കെട്ടിൽ വീണുമരിച്ചു
text_fieldsകാഞ്ഞങ്ങാട്: കല്ലൂരാവിക്കടുത്ത് ബാവാനഗർ കാപ്പിലിൽ ചതുപ്പിലെ വെള്ളക്കെട്ടിൽവീണ് മൂന്ന് കുട്ടികൾ മരിച്ച ു. ബാവാനഗറിലെ നൂറുദ്ദീെൻറ മകൻ ബഷീർ (ആറ്), നാസറിെൻറ മകൻ അജ്നാസ് (എട്ട്), സാമിറിെൻറ മകൻ നിഷാദ് (ഏഴ്) എ ന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. നോമ്പുതുറക്കാറായ നേരത്ത് വീട്ടുകാർ, കുട്ടികൾ അടുത്തടുത്ത വീടുകളിൽ ഉണ്ടാകുമെന്ന് കരുതിയതായിരുന്നു. ഈ സമയത്ത് കാറ്റോടുകൂടിയ മഴയും ഉണ്ടായിരുന്നു. മഴയായതിനാലാവാം കുട്ടികൾ എത്താത്തതെന്നായിരുന്നു മൂന്ന് വീട്ടുകാരും ആദ്യം കരുതിയത്.
എന്നാൽ, ബാങ്കുവിളിച്ചുകഴിഞ്ഞിട്ടും കുട്ടികൾ വീട്ടിലെത്താതായതോടെ നടത്തിയ അന്വേഷണത്തിലാണ് വെള്ളക്കെട്ടിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ കണ്ടത്. ഉടൻ നാട്ടുകാർ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
