Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാസർകോട്​ കലക്​ടർ...

കാസർകോട്​ കലക്​ടർ ക്വാറൻറീനിൽ

text_fields
bookmark_border
കാസർകോട്​ കലക്​ടർ ക്വാറൻറീനിൽ
cancel

കാസർകോട്​: ജില്ല കലക്​ടർ ഡോ. ഡി. സജിത്​ ബാബു ക്വാറൻറീനിൽ. ജില്ലയിൽ കോവിഡ്​ സ്​ഥിരീകരിച്ച മാധ്യമപ്രവർത്തകനു മായി സമ്പർക്കം പുലർത്തിയതിനെ തുടർന്നാണ്​ നടപടി. കലക്​ടറുടെ സാമ്പിൾ പരിശോധനക്ക്​ അയച്ചു. കലക്​ടറുടെ ഗൺമാനും ഡ്രൈവറും ക്വറൻറീനിൽ പ്രവേശിച്ചിട്ടുണ്ട്​. രോഗം ബാധിച്ച മാധ്യമപ്രവർത്തകൻ കലക്​ടറുടെ അഭിമുഖം എടുത്തിരുന്നു. ഇതേ തുടർന്ന്​ മുൻകരുതലി​​െൻറ ഭാഗമായാണ്​ കലക്​ടർ ക്വാറൻറീനിൽ പ്രവേശിച്ചത്​.

ജില്ലയിൽ രണ്ടുപേർക്കാണ്​ ബുധനാഴ്​ച​ കോവിഡ് സ്ഥിരീകരിച്ചത്​. ഇതിൽ ഒരാൾ ദൃശ്യമാധ്യമ പ്രവർത്തകനും രണ്ടാമൻ 29 വയസ്സുള്ള ചെമ്മനാട്​ സ്വദേശിയുമാണ്​. ഇരുവർക്കും സമ്പർക്കത്തിലൂടെയാണ്​ രോഗം പകർന്നത്​. സംസ്​ഥാനത്ത്​ ആദ്യമായിട്ടാണ്​ മാധ്യമപ്രവർത്തകന്​ കോവിഡ്​ സ്​ഥിരീകരിക്കുന്നത്​. ഇതിനു മുമ്പ്​ ജില്ലയിലെ രണ്ടു മാധ്യമപ്രവർത്തകരുടെ ബന്ധുകൾക്ക്​ കോവിഡ്​ സ്​ഥിരീകരിച്ച കാര്യം മുഖ്യമന്ത്രി പ്രതിദിന വാർത്തസമ്മേളനത്തിൽ അറിയിച്ചിരുന്നു.

തുടർന്ന്​ ഇവരുമായി സമ്പർക്കത്തിലുണ്ടായിരുന്ന മാധ്യമപ്രവർത്തകരോട്​​ നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ടു. ഫലം വന്നപ്പോൾ എല്ലാവരുടേതും നെഗറ്റിവായിരുന്നു. കണ്ണൂർ സ്വദേശിയായ മാധ്യമപ്രവർത്തകനെ ക്വാറൻറീനിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹവുമായി സമ്പർക്കമുള്ള മുഴുവൻ ചാനൽ പ്രവർത്തകരും ക്വാറൻറീനിൽ പ്രവേശിക്കണമെന്ന്​ ഡി.എം.ഒ അറിയിച്ചു.

ജില്ലയില്‍ 1930 പേരാണ് നിരീക്ഷണത്തിലുള്ളത്. വീടുകളില്‍ 1901 പേരും ആശുപത്രികളില്‍ 29 പേരും. പുതിയതായി ഒരാളെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. നിരീക്ഷണത്തിലുള്ള 59 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു. ബുധനാഴ്​ച മൂന്നുപേര്‍ക്ക്​ രോഗം ഭേദമായി ആശുപത്രി വിട്ടു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscoronamalayalam newskasarkodecovid 19kasarkode collectorDr. D. Sajith babu
News Summary - Kasarkode District Collectore Quarantined -Kerala news
Next Story