Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്​: കാസർകോട്​...

കോവിഡ്​: കാസർകോട്​ സ്വദേശികളായ 16 പേർ കൂടി ആശുപത്രിവിടും

text_fields
bookmark_border
കോവിഡ്​: കാസർകോട്​ സ്വദേശികളായ 16 പേർ കൂടി ആശുപത്രിവിടും
cancel

കാസർകോട്​: ജില്ലയിൽ കോവിഡ്​ ​േഭദമായ 16 പേർ കൂടി ആശുപത്രിവിടും. എല്ലാവരും കാസർകോട്​ സ്വദേശികളാണ്​.

കാഞ്ഞ ങ്ങാട്​ ജില്ല ആശുപത്രിയിൽ ചികിത്സയിലുള്ള 10 പേർക്കും കാസർകോട്​ ജനറൽ ആശുപത്രിയിലെ രണ്ടുപേർക്കും പരിയാരത്ത്​ ചികിത്സയിലുള്ള നാലുപേർക്കുമാണ്​ രോഗം ഭേദമായത്​. പരിയാരത്ത്​ രോഗം ഭേദമായവരിൽ ഒരു കുടുംബത്തിലെ മൂന്നുപേരും ഉൾപ്പെടും. ഇതോടെ കാസർകോട്​ രോഗബാധിതരുടെ എണ്ണം 85 ആയി കുറഞ്ഞു.

കഴിഞ്ഞദിവസം സംസ്​ഥാനത്ത്​ വിവിധ ജില്ലകളിൽ ചികിത്സയിലുണ്ടായിരുന്ന 36 പേർ ആശുപത്രി വിട്ടിരുന്നു. കാസർകോട്​ 28ഉം മലപ്പുറത്ത്​ ആറും കോഴിക്കോട്​, ഇടുക്കി ജില്ലകളിൽ ഒന്നുവീതവുമാണ്​ കഴിഞ്ഞദിവസം രോഗം ഭേദമായി വീട്ടിലേക്ക്​ മടങ്ങിയത്​.

Show Full Article
TAGS:covid 19 corona kerala news malayalam news kasarkode 
News Summary - Kasarkode Covid Patients Discharge -Kerala news
Next Story