Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാസർകോ​െട്ട കോവിഡ്​...

കാസർകോ​െട്ട കോവിഡ്​ ബാധിത​െൻറ ‘റൂട്ട്​’ ഞെട്ടിക്കുന്നത്​

text_fields
bookmark_border
rout-map-kasargode.jpg
cancel

കാസർകോട്​: കാസർകോ​െട്ട കോവിഡ്​ ബാധിത​​​​െൻറ റൂട്ട്​ ഞെട്ടിക്കുന്നത്​. വീട്ടിൽ ഏകാന്തവാസത്തിനിരിക്കണം എ ന്ന്​ നിർദേശിക്കപ്പെട്ടയാൾ സമ്പർക്കം പുലർത്തിയത്​ മുന്നറിയിപ്പുകളെല്ലാം കാറ്റിൽപറത്തി. മാർച്ച്​ 11ന്​ കരിപ് പൂരിൽ വിമാനമിറങ്ങിയ കോവിഡ്​ രോഗി മാർച്ച്​ 19വരെയുള്ള ദിവസങ്ങളിൽ മൂന്നുദിവസം സഹോദര​​​​െൻറ വീട്ടിൽ താമസിച്ചതൊഴിച്ചാൽ പരക്കെ യാത്രയിലായിരുന്നു. ചുരുങ്ങിയ ദിവസത്തിനുള്ളിൽ മുപ്പതോളം കേന്ദ്രങ്ങളിൽ. കുറെ കാര്യങ്ങൾ മറച്ചുവെച്ചിട്ടുണ്ട്​ എന്നും പറഞ്ഞവയിൽ കുറെ ശരിയാണോയെന്ന്​ ഉറപ്പുവരുത്താനുള്ളതായും കാസർകോട്​ കലക്​ടർ ഇറക്കിയ റൂട്ട്​ മാപ്പിൽ പറയുന്നു.

മാർച്ച്​ 11ന്​ പുലർച്ച​ 2.30ന്​ ദുബൈ​ വിമാനത്താവളത്തിൽനിന്ന്​ ​െഎ.എക്​സ്​ 344 എയർ ഇന്ത്യ വിമാനത്തിൽ​ കോഴിക്കോടേക്ക്​ യാത്ര. രാവിലെ 7.45ന്​ കോഴിക്കോട്​ വിമാനത്താവളത്തിൽ വിമാനമിറങ്ങുന്നു. അവിടെനിന്ന്​ ഒാ​േട്ടായിൽ യാത്ര. 9.30ന്​ മലപ്പുറം വിമാനത്താവള​ ജങ്​ഷനിൽ കസ്​റ്റംസ്​ ടാക്​സി യൂനിയൻ ഒാഫിസിന്​ എതിർവശത്തെ സഹീർ റസിഡൻസി റൂം നമ്പർ 603ൽ താമസം. നേരേ വീട്ടിലേക്ക്​ പോകാനുള്ള നിർദേശം ലംഘിച്ചു. രാവിലെ 10ന്​ നടന്നുചെന്ന്​ സമീപത്തെ ഹോട്ടലിൽനിന്ന്​ ചായ കുടിച്ചു. 10.30 മുതൽ മൂന്നുവരെ കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടുമെത്തി. ലഗേജുമായി ബന്ധപ്പെട്ട പ്രശ്​നമാണ്​ കാരണമെന്ന്​ പറയുന്നു. ഉച്ച കഴിഞ്ഞ്​ 3.15ന്​ വിമാനത്താവളത്തിൽനിന്ന്​ നടന്ന്​ സമീപത്തെ മൈത്രി ഹോട്ടലിൽനിന്ന്​ ഭക്ഷണം കഴിച്ചു. വൈകീട്ട്​ നാലിന്​ വീണ്ടും സഹീർ റസിഡൻസിയിലേക്ക്​.

എട്ടിന്​​ വീണ്ടും വിമാനത്താവളത്തിലേക്ക്​. പന്ത്രണ്ട്​ മണിക്ക്​ വിമാനത്താവളത്തിൽനിന്ന്​ നടന്ന്​ സമീപത്തെ സഫ്രാൻ ​േഹാട്ടലിൽനിന്ന്​ ഭക്ഷണം. 12.30ന്​ വീണ്ടും സഹീർ റസിഡൻസിയിൽ. രണ്ടു​ മണിക്ക്​ ഒാേട്ടായിൽ കോഴിക്കോട് ​റെയിൽവേ സ്​റ്റേഷനിലേക്ക്​. 2.30 മുതൽ മാർച്ച്​ 12ന്​ പുലർച്ച 3.30വരെ റെയിൽവേ സ്​റ്റേഷനിൽ. 3.30ന്​ മാവേലി എക്​സ്​പ്രസ്​ കോച്ച്​ എസ് ഒമ്പതിൽ യാത്ര. മാർച്ച്​ 12ന്​ രാവിലെ ഏഴിന്​ കാസർകോട്​ റെയിൽവേ സ്​റ്റേഷനിൽ. തുടർന്ന്​ ഒാ​േട്ടായിൽ 7.30ന്​ എരിയാൽ-കുഡ്​ലുവിലെ വീട്ടിൽ. തുടർന്ന്​ മായിപ്പാടിയിലെ സഹോദര​​​​െൻറ വീട്ടിലേക്ക്​. വൈകീട്ട്​ ഗ്രീൻസ്​റ്റാർ ക്ലബിൽ സുഹൃത്തുക്കളെ കാണാൻ. മാർച്ച്​ 13ന്​ കൊച്ചുകുട്ടികളുമായി ഫുട്​ബാൾ കളിച്ചു. തുടർന്ന്​ എരിയാൽ ബാർബർ ഷോപ്പിൽ പോയി. പിന്നീട്​ ആസാദ്​ നഗറിലെ സുഹൃത്തി​​​​െൻറ വീട്ടിൽ. ഉച്ചക്ക്​ എരിയാൽ ജുമാമസ്​ജിദിൽ നമസ്​കാരം, സി.പി.സി.ആർ.​െഎക്ക്​ എതിർവശത്തെ ഹോട്ടലിൽ ഭക്ഷണം. തുടർന്ന്​ സി.പി.സി.ആർ.​െഎയിലെ എസ്​.ബി.​െഎ ബാങ്കിൽ കയറി​. വൈകീട്ട്​ വീണ്ടും എരിയാൽ ഗ്രീൻസ്​റ്റാർ ക്ലബിൽ​.

മാർച്ച്​ 14ന്​ രാവി​ലെ മഞ്ചത്തടുക്ക വില്ല ​േപ്രാജക്​ട്​ ഏരിയയിലെ കല്യാണച്ചടങ്ങിൽ. 10.06ന്​ ഉളിയത്തടുക്ക പെട്രോൾ പമ്പ്​, 11ന്​​ അഡൂരിൽ വിവാഹാനന്തര സൽക്കാരത്തിൽ. തുടർന്നുള്ള യാത്രാവിവരങ്ങളിൽ രോഗി കുറെ ഭാഗം ഒളിപ്പിച്ചു​െവച്ചിട്ടുണ്ട്​. മാർച്ച്​ 15ന്​ 12.30ന്​ മഞ്ചത്തടുക്കയിൽ വിവാഹാനാന്തര സൽക്കാരത്തിൽ. 16ന്​ ഏഴിന്​ എരിയാൽ കുളങ്ങരയിൽ ഗൃഹപ്രവേശ ചടങ്ങിൽ. 12.15ന്​ എരിയാൽ കുളങ്ങരയിൽ കുഞ്ഞി​​​​െൻറ തൊട്ടിൽ കെട്ടൽചടങ്ങ്. രാത്രി ഒമ്പതിന്​ കാസർകോട്​ നഴ്​സിങ്​ ​ഹോം. 17ന്​ 2.30ന്​ ജനറൽ ആശുപത്രിയിൽ സ്രവം നൽകി. 17, 18, 19 തീയതികളിൽ എരിയാൽ കുളങ്ങരയിൽ സഹോദര​​​​െൻറ വീട്ടിൽ താമസിച്ചു. 19ന്​ ആരോഗ്യവകുപ്പ്​ പിടിച്ചുകൊണ്ടുവന്ന്​ ആശുപത്രിയിലാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newscorona virus​Covid 19
News Summary - kasarkode covid 19 patient rout map -kerala news
Next Story