ബസുമായി കൂട്ടിയിടിച്ച് വാനിന് തീപിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു
text_fieldsകുമ്പള (കാസര്‍കോട്): ദേശീയപാതയില്‍ മൊഗ്രാല്‍ കൊപ്രബസാറിനടുത്ത് സ്വകാര്യ വോള്‍വോ ബസുമായി കൂട്ടിയിടിച്ച കോഴിവാനിന് തീപിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. വാന്‍ ഡ്രൈവര്‍ കുറ്റിക്കോല്‍ പള്ളഞ്ചിമൂലയിലെ ഉജ്ജ്വല്‍ (19), സഹായി ചെര്‍ക്കള ബാലനടുക്കയില്‍ താമസിക്കുന്ന കര്‍ണാടക ഗാളിമുഖ പുതിയവളപ്പ് സ്വദേശി മുഹമ്മദ് മഷൂഖ് (20) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ 5.45നായിരുന്നു അപകടം. ഇറച്ചിക്കോഴിയുമായി കാസര്‍കോട് ഭാഗത്തേക്ക് വരുകയായിരുന്ന മാരുതി ഇക്കൊ വാനും തിരുവനന്തപുരത്തുനിന്ന് മണിപ്പാലിലേക്ക് പോവുകയായിരുന്ന കല്ലട ട്രാവല്‍സിന്‍െറ ബസുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ തീപിടിച്ച വാന്‍ പൂര്‍ണമായും കത്തിനശിച്ചു. അപകടത്തിനുശേഷം നിയന്ത്രണംവിട്ട ബസ് സമീപത്തെ വീട് തകര്‍ത്ത് ഇടിച്ചുനിന്നു.
വീട്ടില്‍ ഉറങ്ങുകയായിരുന്ന കുടുംബത്തിന് അപകടമില്ല. ശബ്ദം കേട്ടത്തെിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് തുടക്കമിട്ടത്. പിന്നീട് ഉപ്പളയില്‍നിന്ന് എത്തിയ അഗ്നിശമനസേന തീയണച്ച് വാനിലുണ്ടായിരുന്ന ഉജ്ജ്വലിനെ പുറത്തെടുത്തെങ്കിലും നിമിഷങ്ങള്‍ക്കം മരിച്ചു. പിന്നീടാണ്് ദേശീയപാതയോരത്തെ കുറ്റിക്കാട്ടില്‍ മഷൂഖിന്‍െറ മൃതദേഹം കണ്ടത്തെിയത്. മണിപ്പാലിലേക്ക് പോവുകയായിരുന്ന ബസില്‍ 40ലേറെ യാത്രക്കാരുണ്ടായിരുന്നു. ബസ് യാത്രക്കാരില്‍ ആര്‍ക്കും പരിക്കില്ല. കുറ്റിക്കോല്‍ പള്ളഞ്ചിമൂലയിലെ ഗോപി-ഉഷ ദമ്പതികളുടെ മകനാണ് ഉജ്ജ്വല്‍. സഹോദരങ്ങള്‍: ഗോകുല്‍ (ഡ്രൈവര്‍), രാഹുല്‍ (വിദ്യാര്‍ഥി). മുഹമ്മദ് കുഞ്ഞി-ഉമൈബ ദമ്പതികളുടെ മകനാണ് മഷൂഖ്. സഹോദരങ്ങള്‍: മനാസ് (ദുബൈ), മഹ്ഷീന, മഹ്റൂഫ, മഷ്റൂഫ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
