Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെരിയ ഇരട്ടക്കൊല:...

പെരിയ ഇരട്ടക്കൊല: പാർട്ടി പ്രവർത്തകരെങ്കിൽ ​െവച്ചുപൊറുപ്പിക്കില്ല -എം.വി. ഗോവിന്ദൻ

text_fields
bookmark_border
CPIM
cancel

കണ്ണൂർ: പെരിയ​ ഇരട്ടക്കൊലപാതകത്തിൽ പാർട്ടി പ്രവർത്തകർ ഉൾപ്പെട്ടിട്ടു​ണ്ടെങ്കിൽ അവരെ ​െവച്ചുപൊറുപ്പിക്ക ില്ലെന്നും അവർക്ക്​ സംരക്ഷണമില്ലെന്നും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി. ഗോവിന്ദൻ. കാനം രാജേന്ദ്രൻ നയിക് കുന്ന എൽ.ഡി.എഫി​​െൻറ വടക്കൻമേഖല ജാഥയുടെ ചൊവ്വാഴ്​ചത്തെ സമാപനകേന്ദ്രമായ കണ്ണൂർ പൊലീസ്​ മൈതാനിയിൽ നടന്ന സ്വീ കരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊലപാതകങ്ങളുമായി ബന്ധപ്പെട്ട്​ കോടിയേരിയും മുഖ്യമന്ത്ര ിയും പാർട്ടി, സർക്കാർ നിലപാടുകൾ വ്യക്തമാക്കിയിട്ടുണ്ട്​. മനുഷ്യസംസ്​കാരത്തി​​െൻറ ഫലമായി രാഷ്​ട്രീയസംസ്​കാര വും ഉയരുന്നില്ലെങ്കിൽ അത്​ അപകടകരമായ കാര്യമാണ്​. സാധാരണജീവിതം സമാധാനപരമായിരിക്കണം. മനുഷ്യ​നെ വെട്ടിക്കൊല് ലുകയെന്നത്​ സി.പി.എമ്മോ ഇടതുപക്ഷ പ്രസ്ഥാനങ്ങ​ളോ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ്​ അതിനെ തള്ളിപ്പറഞ്ഞത്​. കൃ ത്യമായ നിലപാട്​ സ്വീകരിച്ചുകൊണ്ടുതന്നെ മുന്നോട്ടുപോകുമെന്ന​ും അദ്ദേഹം പറഞ്ഞു.

വീടുകളും കടകളും ഒാഫിസുകളും തകർത്തവർക്കെതിരെ നടപടി വേണം -സി.പി.എം
കാസർകോട്​: കല്യോ​െട്ട കൊലപാതകത്തെ തുടർന്ന്​​ നടത്ത ിയ ഹർത്താലിൽ പെരിയയിലെയും പരിസരങ്ങളിലെയും സി.പി.എം അനുഭാവികളുടെയും പ്രവർത്തകരുടെയും വീടുകളും കടകളും പാർട്ടി ഒാഫിസുകളും തകർത്തവർക്കെതിരെ കർശനനടപടിയെടുക്കാൻ പൊലീസ്​ തയാറാകണമെന്ന്​ കേന്ദ്ര കമ്മിറ്റിയംഗം പി. കരുണാകരൻ എം.പി വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. വ്യക്തിപരമോ പ്രാദേശികമോ ആയ സംഭവത്തി​​െൻറ ഫലമായി നടന്ന കൊലപാതകത് തെ സി.പി.എം അംഗീകരിക്കുന്നില്ല. ഇൗ സംഭവത്തിൽ പൊലീസ്​ ശക്തമായ നടപടിയെടുക്കണം. അതേപോലെ ഇതി​​െൻറ ഭാഗമായുണ്ടായ അ ക്രമസംഭവത്തിലും നടപടിയെടുക്കാൻ പൊലീസ്​ തയാറാകണം.

കഴിഞ്ഞദിവസം പെരിയയിൽ അഞ്ചു വീടുകൾ തകർക്കുകയോ അഗ്​നിക ്കിരയാക്കുകയോ ചെയ്​തിട്ടുണ്ട്​​. ആറ്​ വ്യാപാര സ്​ഥാപനങ്ങളും പെരിയ ദിനേശ്​ ബീഡി കമ്പനി, സോഡ കമ്പനി, മൂന്ന്​ പാർട്ടി ഒാഫിസുകൾ തുടങ്ങിയവയും തകർത്തു. പൂട്ടിക്കിടന്ന കടകളാണ്​ തകർക്കുകയും തീവെക്കുകയും ചെയ്​തത്​. കൊലപാതകത്തി​​െൻറ മറവിൽ വ്യാപകമായി സി.പി.എം പ്രവർത്തകരുടെ സ്​ഥാപനങ്ങൾക്ക്​ നേരെയാണ്​ അക്രമം നടത്തിയത്​. ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്​ണൻ മാസ്​റ്റർ, കെ.വി. കുഞ്ഞിരാമൻ, ഡോ. വി.പി.പി. മുസ്​തഫ, പി. ജനാർദനൻ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

കല്യോട്ടെ ഇരട്ടക്കൊലപാതകം: സി.പി.എം മുഖം രക്ഷിക്കാൻ ശ്രമിക്കുന്നു -ബി.ജെ.പി
കാസർകോട്: കഴിഞ്ഞ ദിവസം പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്​ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ സംഭവത്തിൽ പാർട്ടിക്ക് ബന്ധമില്ലെന്ന് പ്രസ്താവന ഇറക്കിയ സി.പി.എം നേതൃത്വം ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ട ഘട്ടം വന്നപ്പോൾ മുഖം രക്ഷിക്കാനുള്ള തത്രപ്പാടിലാണെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ്​ അഡ്വ.കെ. ശ്രീകാന്ത് വാർത്തസമ്മേളനത്തിൽ പറഞ്ഞു.

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇപ്പോൾ പറയുന്നത് കൊലപാതകവുമായി പാർട്ടി പ്രവർത്തകർക്ക് ബന്ധമുണ്ടെങ്കിൽ അവർക്കെതിരെ നടപടിയെടുക്കുമെന്നാണ്. ഇത് ചെപ്പടിവിദ്യയാണ്. പാർട്ടി ജനങ്ങളിൽനിന്ന് ഒറ്റപ്പെടുമെന്നായപ്പോഴാണ് പാർട്ടി സെക്രട്ടറിയുടെ ഈ പ്രസ്താവന. കൊലപാതകികളെ സംരക്ഷിക്കാനും കേസ് നടത്തിപ്പിനുമായി പാർട്ടി കോടികൾ പിരിച്ചെടുക്കുന്നു. നേരത്തേ നടന്ന കൊലപാതകത്തിലെ സാക്ഷികളെ ഭീഷണിപ്പെടുത്തുകയും സ്വാധീനിക്കാൻ ശ്രമിക്കുന്നതുമെല്ലാം സി.പി.എമ്മാണെന്നും അദ്ദേഹം പറഞ്ഞു.

ഈ കൊലപാതകത്തി​​െൻറ ഉത്തരവാദിത്തം കോൺഗ്രസ് നേതൃത്വത്തിനാണ്. ശരത്തി​​െൻറയും കൃപേഷി​​െൻറയും കുടുംബാംഗങ്ങൾ പറയുന്നത്, ഇവർക്കെതിരെ നേരത്തെ ജീവന് ഭീഷണിയുള്ളത്​ കോൺഗ്രസ് നേതൃത്വത്തിനും പൊലീസിനും പരാതി നൽകിയിരുന്നുവെന്നാണ്. കോൺഗ്രസ് നേതൃത്വം ഇത് അവഗണിക്കുകയായിരുന്നു. കോൺഗ്രസ് നേതൃത്വത്തിന് ഇതി​​െൻറ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാനാവില്ല. ഇപ്പോൾ നേതാക്കൾ കണ്ണീരൊഴുക്കുകയാണ്. കൊല്ലപ്പെട്ടവരെ സംസ്കരിക്കുന്നതിനുമുമ്പ്, ലോക്സഭ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് എത്ര വോട്ട് കിട്ടുമെന്ന കണക്കുകൂട്ടലിലായിരുന്നു നേതൃത്വം. കൊലപാതകത്തെ ബി.ജെ.പി അപലപിക്കുന്നതായും ശ്രീകാന്ത് പറഞ്ഞു. ജില്ല ജനറൽ സെക്രട്ടറി എ. വേലായുധനും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.

ഉദുമ എം.എൽ.എ പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നു -ഹക്കീം കുന്നിൽ
കാസർകോട്​: ഉദുമ എം.എൽ.എ കെ. കുഞ്ഞിരാമൻ പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നതായി ഡി.സി.സി പ്രസിഡൻറ്​ ഹക്കീം കുന്നിൽ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. അന്വേഷണം തടസ്സപ്പെടുത്താൻ ശ്രമിക്കുന്ന എം.എൽ.ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എം.എൽ.എതന്നെ അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ പൊലീസിൽനിന്ന്​ നീതി പ്രതീക്ഷിക്കുന്നില്ല.

ജില്ലയിൽ ഒരു പഞ്ചായത്തിലും സഹകരണ സ്ഥാപനത്തിലും കോൺഗ്രസിന്​ സി.പി.എമ്മുമായി സഖ്യമോ സഹകരണമോ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകരുടെ കൊലപാതക കേസ്​ അന്വേഷണം ഉൗർജിതമാക്കണമെന്നാവശ്യപ്പെട്ട്​ ഡി.സി.സിയുടെ നേതൃത്വത്തിൽ ബുധനാഴ്​ച കലക്​ടറേറ്റിനു മുന്നിൽ സത്യഗ്രഹം നടത്തും. രാവിലെ 10ന്​ എ.​െഎ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി ഉദ്​ഘാടനം ചെയ്യും. മുഴുവൻപേരെയും അറസ്​റ്റ്​ ചെയ്​തില്ലെങ്കിൽ 22ന്​ കാഞ്ഞങ്ങാട്​ ഡിവൈ.എസ്​.പി ഒാഫിസിലേക്ക്​ മാർച്ച്​ സംഘടിപ്പിക്കും.

കൊല്ലപ്പെട്ട കൃപേഷി​​െൻറ കുടുംബത്തിന്​ കോൺഗ്രസ്​ വീട്​ നിർമിച്ചുനൽകുമെന്നും ഹക്കീം പറഞ്ഞു. ഇതിനുള്ള ഫണ്ട്​ ശേഖരണം മാർച്ച്​ രണ്ടിന്​ വൈകീട്ട്​ നാലിന്​ പെരിയയിൽ സംഘടിപ്പിക്കുന്ന പ്രതിഷേധസംഗമത്തിൽ തുടക്കംകുറിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പെരിയ ഇരട്ടക്കൊലപാതകം സി.ബി.​െഎ അന്വേഷിക്കണം -ഡീൻ കുര്യാക്കോസ്​
കാസർകോട്​: പെരിയ കല്യോട്ട്​ രണ്ട്​ യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കേരള പൊലീസി​​െൻറ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും സി.ബി.​െഎ അന്വേഷണം വേണമെന്നും യൂത്ത്​ കോൺഗ്രസ്​ സംസ്​ഥാന പ്രസിഡൻറ്​ ഡീൻ കുര്യാക്കോസ്​. കൊല്ലപ്പെട്ട യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകരായ കൃപേഷി​​െൻറയും ശരത്​ ലാലി​​െൻറയും വീടുകൾ സന്ദർശിച്ച ശേഷം കാസർകോട്​ ഡി.സി.സി ഒാഫിസിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള പൊലീസി​​െൻറ അന്വേഷണത്തിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടില്ല. ഇൗ സാഹചര്യത്തിൽ യൂത്ത് കോൺഗ്രസ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. ഇരുവരുടെയും ചിതാഭസ്മവുമായി തിരുവനന്തപുരത്തേക്ക്​ യൂത്ത് കോൺഗ്രസ് ധീര സ്​മൃതിയാത്ര നടത്തും. മാർച്ച് രണ്ടിന് കല്യോട്ട്​ നിന്നാരംഭിക്കും. ഫെബ്രുവരി 23ന് യൂത്ത് കോൺഗ്രസി​​െൻറ നേതൃത്വത്തിൽ സംസ്​ഥാന വ്യാപകമായി ജില്ല പൊലീസ്​ ചീഫുമാരുടെ ഒാഫിസുകളിലേക്ക്​ മാർച്ച്​ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അനുമതിയില്ലാതെ പ്രകടനം: 50 പേർക്കെതിരെ കേസ്​
കണ്ണൂർ: പെരിയ ഇരട്ടക്കൊലപാതകത്തിൽ പ്രതി​േഷധിച്ച് കണ്ണൂർ നഗരത്തിൽ അനുമതിയില്ലാതെ പ്രകടനം നടത്തിയതിന്​ യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകർക്കെതിരെ കേസ്​. കണ്ടാലറിയാവുന്ന 50 യൂത്ത്​ കോ​ൺഗ്രസ്​ പ്രവർത്തകർക്കെതിരെയാണ്​ ടൗൺ പൊലീസ്​ കേസെടുത്തത്​. പൊതുജനങ്ങൾക്ക്​ ബുദ്ധിമുട്ടുണ്ടാക്കി മാർഗതടസ്സം സൃഷ്​ടിച്ച്​ പ്രകടനം നടത്തിയതിനാണ്​ കേസ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:youth Congress Workers Murderkripeshkasarkode murder
News Summary - kasargode murder today arrest-kerala news
Next Story