Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇഞ്ചോടിഞ്ച്​...

ഇഞ്ചോടിഞ്ച്​ കാസർകോട്​

text_fields
bookmark_border
ഇഞ്ചോടിഞ്ച്​ കാസർകോട്​
cancel

സ​മാ​ന​ത​ക​ളി​ല്ലാ​ത്ത പോ​രാ​ട്ട​മാ​ണ്​ കാ​സ​ർ​കോ​ട്ട്​​. ദീ​ർ​ഘ​കാ​ലം ഇ​ട​തി​ന്​ മേ​ൽ​ക്കോ​യ്​​മ​യു​ണ്ടാ​യി​രു​ന്ന ജി​ല്ല പ​ഞ്ചാ​യ​ത്താ​യി​രു​ന്നു കാ​സ​ർ​കോ​ട്. 2015ൽ ​അ​ത്​ കൈ​വി​ട്ടു​. 35 വ​ർ​ഷ​ത്തെ ആ​ധി​പ​ത്യ​ത്തി​നു​ശേ​ഷം ലോ​ക്​​​സ​ഭ​യും കൈ​വി​ട്ടു. ഇ​ത്​ യു.ഡി.എഫിൽനിന്ന്​ അ​ട​ർ​ത്തി​യെ​ടു​ക്കാ​നു​ള്ള ഗൃ​ഹ​പാ​ഠ​മാ​ണ്​ ഇ​ട​തു​പ​ക്ഷം ന​ട​ത്തു​ന്ന​ത്.

ബി.​ജെ.​പി​ക്ക്​ സം​സ്​​ഥാ​ന​ത്ത്​ ജി​ല്ല പ​ഞ്ചാ​യ​ത്തി​ൽ ര​ണ്ട്​ സീ​റ്റു​ക​ളു​ള്ള ജി​ല്ല​യാ​ണ്​ കാ​സ​ർ​കോ​ട്. ഒ​ന്ന്​ മ​ഞ്ചേ​ശ്വ​രം നി​യോജകമ​ണ്ഡ​ല​ത്തി​ലാ​ണ്. ബി.​ജെ.​പി​യു​ടെ പ്ര​ക​ട​ന​വും ജി​ല്ല പ​ഞ്ചാ​യ​ത്ത്​ ആ​രു ഭ​രി​ക്ക​ണ​മെ​ന്ന്​ നി​ർ​ണ​യി​ക്കു​ന്ന​തി​ൽ പ്ര​ധാ​ന​മാ​ണ്. നി​ല​നി​ൽ​പി​നു വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​ത്തിലാണ്​ ബി.​ജെ.​പി. എ​ൽ.​ഡി.​എ​ഫ്​ സി​റ്റി​ങ്​​ സീ​റ്റു​ക​ളാ​യ ക​ള്ളാ​ർ, ദേ​ലം​പാ​ടി, യു.​ഡി.​എ​ഫ്​ സീ​റ്റു​ക​ളാ​യ ചി​റ്റാ​രി​ക്കാ​ൽ, പി​ലി​ക്കോ​ട്, ബി.​ജെ.​പി സീ​റ്റു​ക​ളാ​യ എ​ട​നീ​ർ, പു​ത്തി​ഗെ എ​ന്നിവയിലെ ഫ​ല​ങ്ങ​ളാ​ണ്​ ജി​ല്ല​യു​ടെ രാ​ഷ്​​ട്രീ​യ ഭാ​ഗ​ധേ​യം നി​ർ​ണ​യി​ക്കു​ക. ഇവിടുത്തെ ഫ​ലം പ്ര​വ​ച​നാ​തീ​ത​മാ​ണ്.

അ​ങ്ങ​നെ ജി​ല്ല ക​ന​ത്ത പേ​രാ​ട്ട​ത്തി​​െൻറ മ​ത്സ​ര വേ​ദി​യാ​കു​ന്നു. ആ​റു ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 'മ​ത്സ​ര​മി​ല്ല'. അ​വ​യി​ൽ എ​ൽ.​ഡി.​എ​ഫ്​ നാ​ല്,​ യു.​ഡി.​എ​ഫ്​ ര​ണ്ട്​ എ​ന്ന നി​ല തു​ട​രും. നീ​ലേ​ശ്വ​രം, കാ​സ​ർ​കോ​ട്, കാ​ഞ്ഞ​ങ്ങാ​ട്​ ന​ഗ​ര​സ​ഭ​ക​ളി​ൽ യു.​ഡി.​എ​ഫി​ൽ​നി​ന്നു എ​ൽ.​ഡി.​എ​ഫ്​ പി​ടി​ച്ചെ​ടു​ത്ത കാ​ഞ്ഞ​ങ്ങാ​ട്ട്​​ മ​ത്സ​രം ത​ക​ർ​ക്കു​ക​യാ​ണ്. ജി​ല്ല​യി​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ൾ 38 ആ​ണ്. 19 യു.​ഡി.​എ​ഫ്, 17 എ​ൽ.​ഡി.​എ​ഫ്, ര​ണ്ട്​ ബി.​ജെ.​പി. ക​ഴി​ഞ്ഞ ത​വ​ണ എ​ൽ.​ഡി.​എ​ഫി​ന്​ ന​ഷ്​​ട​പ്പെ​ട്ട ഉ​ദു​മ, ഇ​ര​ട്ട​ക്കൊ​ല ന​ട​ന്ന പു​ല്ലൂ​ർ-​പെ​രി​യ, ഇ​ട​ത്​-​വ​ല​ത്​ മാ​റി​യും മ​റി​ഞ്ഞും​കൊ​ണ്ടി​രി​ക്കു​ന്ന അ​ജാ​നൂ​ർ, കു​റ്റി​ക്കോ​ൽ, യു.​ഡി.​എ​ഫും എ​ൽ.​ഡി.​എ​ഫും ചേ​ർ​ന്ന്​ ബി.​ജെ.​പി​യെ അ​വി​ശ്വാ​സ​ത്തി​ലൂ​ടെ പു​റ​ത്തു​നി​ർ​ത്തി​യ കാ​റ​ഡു​ക്ക, എ​ൻ​മ​ക​ജെ, ബി.​ജെ.​പി വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യ ബ​ദി​യ​ഡു​ക്ക, പൈ​വ​ളി​ഗെ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​​ൽ നി​ർ​ണാ​യ​ക പോ​രാ​ട്ട​മാ​ണ്​ ന​ട​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panchayat election 2020
News Summary - Kasargode district in local body elections
Next Story