പെരിയ ഇരട്ടക്കൊല: സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റിൽ
text_fieldsപെരിയ (കാസർകോട്): പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് എന്നിവരെ വെട്ടിക്കൊലപ ്പെടുത്തിയ സംഭവത്തില്‍ മുഖ്യ ആസൂത്രകനെന്ന് കരുതുന്ന സി.പി.എം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം എ. പീതാംബരൻ അറസ്റ ്റിൽ. പാർട്ടി പ്രവർത്തകരായ മുരളീധരൻ, വത്സരാജ്, ഹരി, സജി ജോർജ് എന്നിവരെ കസ്റ്റഡിയിലെടുത്തു. കൊലയാളിസംഘം സഞ ്ചരിച്ചെന്ന് കരുതുന്ന കെ.എൽ14 ജെ 5683 സൈലോ കാർ പള്ളിക്കര പാക്കം വെളുത്തോളിയിൽ കുറ്റിക്കാടിന് സമീപം ഉേപക്ഷി ക്കപ്പെട്ട നിലയിൽ കണ്ടെത്തി.
പ്രത്യേക അന്വേഷണസംഘത്തിലെ ഡിവൈ.എസ്.പിമാരായ എം. പ്രദീപ് കുമാര്‍, ടി.പി. രഞ് ജിത്ത്, ജെയ്സൻ കെ. എബ്രഹാം എന്നിവരുടെ നേതൃത്വത്തിലാണ് പള്ളിക്കരയിലെ പാര്‍ട്ടി ഗ്രാമത്തില്‍നിന്ന് പീതാ ംബരനെയും മറ്റ് നാലുപേരെയും ചൊവ്വാഴ്ച പുലർച്ചെ പിടികൂടിയത്. കൊലയാളിസംഘത്തിന് സഹായം നൽകിയതിനൊപ്പം ഗൂഢാല ോചനയിലും ഇവർ പങ്കാളികളാണെന്ന് പൊലീസ് പറഞ്ഞു. കൊല ആസൂത്രണംചെയ്തതും കൃത്യം നിര്‍വഹിക്കാന്‍ പുറത്തുനിന്ന് ആള ുകളെ എത്തിച്ചതടക്കമുള്ള കാര്യങ്ങള്‍ നിയന്ത്രിച്ചതും പീതാംബരനാണെന്നാണ് സൂചന. കൃത്യത്തില്‍ പങ്കെടുത്തവർ, അവർ സഞ്ചരിച്ച വാഹനം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ മറ്റു ഭാരവാഹികള്‍ കൃത്യത്തില്‍ പങ്കാളികളായിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം എ. പീതാംബരനെ പാർട്ടിയിൽനിന്ന് പുറത്താക്കിയതായി സി.പി.എം ജില്ല കമ്മിറ്റി അറിയിച്ചു. പാർട്ടിയുടെ പ്രഖ്യാപിത നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിനാണ് നടപടിയെന്നാണ് വിശദീകരണം.
പെരിയ, കല്യോട്ട് മേഖലകളിലെ മൊബൈല്‍ ടവർ കേന്ദ്രീകരിച്ചാണ് കേസന്വേഷണം പുരോഗമിക്കുന്നത്. കൊല്ലപ്പെട്ടവർക്കെതിരെ മുമ്പു സമൂഹമാധ്യമങ്ങൾവഴി വധഭീഷണിമുഴക്കിയ കോളജ് വിദ്യാർഥി ഉൾപ്പെടെ രണ്ടു സി.പി.എം പ്രവർത്തകരെ പൊലീസ് തിങ്കളാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. പ്രദേശത്തെ സി.പി.എം പ്രവർത്തകർക്ക് കൊല്ലപ്പെട്ട യുവാക്കളോട് മുൻവൈരാഗ്യമുണ്ടായിരുന്നുവെന്ന് എഫ്.ഐ.ആറിൽ പറയുന്നുണ്ട്. വീടുകളിൽനിന്ന് മാറിനിൽക്കുന്ന ചില സി.പി.എം നേതാക്കളുടെ പങ്കും അന്വേഷിക്കുന്നുണ്ട്.
ഞായറാഴ്ച രാത്രി 8.30ഓടെ കല്യോട്ടിനടുത്ത് തന്നിത്തോട്-കൂരാങ്കര റോഡിലാണ് നാടിനെ നടുക്കിയ ഇരട്ടക്കൊല നടന്നത്. ജീപ്പിലെത്തിയ സംഘം കൃപേഷും ശരത്തും സഞ്ചരിച്ച ബൈക്ക് തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.അതിനിടെ ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെ എ.െഎ.സി.സി പ്രസിഡൻറ് രാഹുൽ ഗാന്ധി കൊല്ലപ്പെട്ടവരുടെ പിതാക്കളെ ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ചു. ഇനി കേരളത്തിൽ വരുേമ്പാൾ വീടുകൾ സന്ദർശിക്കുമെന്നും അദ്ദേഹം കുടുംബാംഗങ്ങളെ അറിയിച്ചു.
പ്രാദേശിക നേതൃത്വം പൊലീസ് നിരീക്ഷണത്തിൽ
പെരിയ: പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിൽ സി.പി.എം പെരിയ ലോക്കൽ കമ്മിറ്റിയംഗം എ. പീതാംബരൻ അറസ്റ്റിലായതോടെ പ്രാദേശിക നേതൃത്വം പൊലീസ് നിരീക്ഷണത്തിൽ. പ്രാദേശിക സംഘർഷത്തിെൻറ പേരിൽ എ.പീതാംബരനെയും കേരള പ്രവാസി സംഘം വില്ലേജ് സെക്രട്ടറി കല്യോട്ടെ എ. സുരേന്ദ്രനെയും ആക്രമിച്ച സംഭവത്തില്‍ പ്രതിയായിരുന്നു കൊല്ലപ്പെട്ട ശരത്. ഇൗ സംഭവത്തില്‍ പ്രതിയല്ലെങ്കിലും സി.പി.എമ്മിെൻറ നോട്ടപ്പുള്ളിയായിരുന്നു കൃപേഷും.
നേരത്തെ മുന്നാട് കോളജിലുണ്ടായ അടിപിടിയുമായി ബന്ധപ്പെട്ടാണ് എ. പീതാംബരനും യൂത്ത് കോണ്‍ഗ്രസുകാരും തമ്മില്‍ പ്രശ്നങ്ങളുണ്ടാകുന്നത്. ഇതേത്തുടർന്നാണ് പീതാംബരനുനേരെ ആക്രമണമുണ്ടായത്. ഇൗ സംഭവത്തിൽ വധശ്രമക്കേസ് അടക്കമുള്ള വകുപ്പുകളാണ് ശരത് അടക്കമുള്ളവർക്കെതിരെ ബേക്കല്‍ പൊലീസ് ചുമത്തിയിരുന്നത്. അതിനു ശേഷം ശക്തമായ രൂപത്തിലുള്ള ആക്രമണ ഭീഷണിയാണ് ശരത്തിനും കൃപേഷിനും നേരെയുണ്ടായത്. ഇതുസംബന്ധിച്ച് ശരത്, ജാമ്യം കിട്ടിയ ശേഷം ബേക്കല്‍ പൊലീസ് സ്റ്റേഷനില്‍ ഒപ്പിടാന്‍ പോകുന്ന സമയത്ത് പൊലീസിനോട് പരാതിപ്പെട്ടിരുന്നു.
രണ്ടുപേരെയും ചില്ലിട്ട് ഫ്രെയിം ചെയ്യുമെന്നായിരുന്നു സി.പി.എമ്മിന് കീഴിലുള്ള വാട്സ് ആപ് ഗ്രൂപ്പുകളിൽ ഭീഷണിയുണ്ടായത്. പീതാംബരനെ ആക്രമിച്ച കേസിൽ പാർട്ടിക്കാർ നൽകിയ പരാതിയിൽ കൃപേഷിെൻറ പേരുമുണ്ടായിരുന്നു. എന്നാൽ, സംഭവസമയം കൃപേഷ് സ്ഥലത്തില്ലാത്തതിനാൽ പൊലീസ് കേസിൽനിന്ന് ഒഴിവാക്കുകയായിരുന്നു.
എ. പീതാംബരനെ സി.പി.എം പുറത്താക്കി
കാസർകോട്: പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പെരിയ ലോക്കൽ കമ്മിറ്റി അംഗം എ. പീതാംബരനെ പാർട്ടി അംഗത്വത്തിൽനിന്ന് പുറത്താക്കിയതായി സി.പി.എം ജില്ല കമ്മിറ്റി അറിയിച്ചു. സി.പി.എമ്മിെൻറ പ്രഖ്യാപിത നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിനാണ് നടപടിയെന്നാണ് പാർട്ടി നൽകുന്ന വിശദീകരണം. കൊലപാതകത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ സംരക്ഷണം നല്‍കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
