ചെമ്പിരിക്ക ഖാദിയുടെ മയ്യിത്ത് കരക്കെത്തിച്ച രാഘവൻ വിടപറഞ്ഞു
text_fieldsകാസർകോട്: ചെമ്പിരിക്ക ഖാദിയും സമസ്ത കേരള ജംഇയ്യതുൽ ഉലമ വൈസ് പ്രസിഡൻറും മംഗളൂരു, കീഴൂർ സംയുക്ത മുസ്ലിം ജമാഅത്ത് ഖാദിയുമായിരുന്ന സി.എം. അബ്ദുല്ല മുസ്ലിയാരുടെ മയ്യിത്ത് കടലിൽനിന്ന് കരക്കെത്തിച്ച മത്സ്യത്തൊഴിലാളി നിര്യാതനായി. കീഴൂർ കടപ്പുറത്തെ കൃഷ്ണെൻറയും യശോദയുടെയും മകൻ കെ. രാഘവനാണ് (55) മരിച്ചത്.
2010 ഫെബ്രുവരി 15ന് രാവിലെ 6.50നാണ് സി.എം. അബ്ദുല്ല മുസ്ലിയാരുടെ മയ്യിത്ത് ചെമ്പിരിക്ക കടപ്പുറത്തുനിന്ന് 40 മീറ്റര്‍ അകലെ പൊങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടത്. മയ്യിത്ത് കരക്കെത്തിച്ചത് രാഘവെൻറ നേതൃത്വത്തിലുള്ള നാട്ടുകാരുടെ സഹായത്തോടെ ആയിരുന്നു. കടലിൽ ഇറങ്ങാൻ തോണിക്കുവേണ്ടി ചെമ്പിരിക്കയിലെയും കീഴൂരിലെയും മത്സ്യത്തൊഴിലാളികളെ ബന്ധപ്പെട്ടെങ്കിലും ഭയം കാരണം ആരും മുന്നോട്ടുവന്നില്ല. ഈ സഹചര്യത്തിലാണ് കടലിൽ മത്സ്യബന്ധനം നടത്തുകയായിരുന്ന രാഘവനോട് ചെമ്പിരിക്ക കടുക്കക്കല്ലിെൻറ മുകളിൽനിന്ന് അവിടെ കൂടിയ നാട്ടുകാർ ആർത്തുവിളിച്ച് മയ്യിത്ത് കരക്കെത്തിക്കാൻ അഭ്യർഥന നടത്തിയത്. അന്ന് ധൈര്യപൂർവം രാഘവൻ ആ ദൗത്യം ഏറ്റെടുക്കുകയായിരുന്നു.
കരക്കെത്തിച്ച ശേഷമാണ് മയ്യിത്ത് ചെമ്പിരിക്ക ഖാദിയുടേതാണെന്ന് തിരിച്ചറിയുന്നത്. ഇപ്പോൾ സി.ബി.ഐ അന്വേഷണം വരെ എത്തിനിൽക്കുന്ന ദുരൂഹമരണം സംബന്ധിച്ച് മാറിമാറി വരുന്ന അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പാകെ രാഘവൻ പലവട്ടം മൊഴിനൽകിയിട്ടുണ്ട്. ഖാദിയുടെ ഘാതകരെ പിടികൂടാൻ ഏറെ താൽപര്യം പ്രകടിപ്പിച്ചിരുന്ന വ്യക്തി കൂടിയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
