കാസർകോട്: കാസർകോട് നീലേശ്വരത്ത് അമ്മയും പിഞ്ചുകുഞ്ഞും കിണറ്റിൽ വീണ് മരിച്ച നിലയിൽ. കടിഞ്ഞിമൂല സ്വദേശി രമ്യയും രണ്ട് മാസം പ്രായമായ കുഞ്ഞുമാണ് മരിച്ചത്.
കുഞ്ഞുമായി യുവതി കിണറ്റിൽ ചാടുകയായിരുന്നുവെന്നാണ് വിവരം. പ്രസവത്തിന് ശേഷം രമ്യക്ക് വിഷാദരോഗമുണ്ടായിരുന്നതായും പറയുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.