കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് തുങ്ങി മരിച്ച നിലയില്‍
text_fieldsകാസര്‍കോട്: ഹൈകോടതി അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്ത കാസര്‍കോട് ഒന്നാം ക്ളാസ് മജിസ്ട്രേറ്റും (ഒന്ന്) തൃശൂര്‍ വാഴപ്പിള്ളി മുല്ലച്ചേരി സ്വദേശിയുമായ വി.കെ. ഉണ്ണികൃഷ്ണനെ (45) തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെി. ബുധനാഴ്ച രാവിലെ 9.30ന് വിദ്യാനഗറിലെ ക്വാര്‍ട്ടേഴ്സിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
കര്‍ണാടകയിലെ സുള്ള്യയില്‍ ബഹളംവെച്ചതിനും പൊലീസുകാരെ കൈയേറ്റം ചെയ്തതിനും ഞായറാഴ്ച മജിസ്ട്രേറ്റിനെതിരെ സുള്ള്യ പൊലീസ് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. സുള്ള്യയില്‍ പൊലീസുകാരുടെയും ഓട്ടോ ഡ്രൈവര്‍മാരുടെയും മര്‍ദനമേറ്റ മജിസ്ട്രേറ്റ് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച ചികിത്സ തേടിയിരുന്നു. ചൊവ്വാഴ്ച രാത്രിയോടെയാണ് മജിസ്ട്രേറ്റിനെ സസ്പെന്‍ഡ് ചെയ്ത് ഹൈകോടതി രജിസ്ട്രാറുടെ ഉത്തരവിറങ്ങിയത്.
സസ്പെന്‍ഷനിലായതിലുള്ള മനോവിഷമമാണ് ജീവനൊടുക്കാന്‍ കാരണമെന്ന് പറയുന്നു. രാവിലെ എഴുന്നേറ്റ ഉണ്ണികൃഷ്ണന്‍ ബന്ധുവും സഹായിയുമായ സുധീഷിനെ പ്രഭാതഭക്ഷണം വാങ്ങാന്‍ പറഞ്ഞയച്ച് വാതിലടക്കുകയായിരുന്നു.
തിരികെ എത്തിയ സുധീഷ്, വാതില്‍ അകത്തുനിന്ന് പൂട്ടിയതായാണ് കണ്ടത്. വിദ്യാനഗര്‍ പൊലീസ് എത്തി വാതില്‍പൊളിച്ച് അകത്തുകടന്നപ്പോള്‍ മജിസ്ട്രേറ്റിനെ തൂങ്ങിയനിലയില്‍ കണ്ടത്തെുകയായിരുന്നു. ആശുപത്രിയിലത്തെിച്ചുവെങ്കിലും മരിച്ചിരുന്നു.അസ്വാഭാവിക മരണത്തിന് വിദ്യാനഗര്‍ പൊലീസ് കേസെടുത്തു.
മൃതദേഹത്തില്‍നിന്ന് മരണകുറിപ്പ് ലഭിച്ചിട്ടില്ളെന്നും മരിച്ചനിലയില്‍ കണ്ടത്തെിയ മുറി പരിശോധിച്ചിട്ടില്ളെന്നും വിദ്യാനഗര്‍ സി.ഐ ബാബു പെരിങ്ങത്തേ് പറഞ്ഞു.
വാഴപ്പിള്ളി അയ്യപ്പകുടം ക്ഷേത്രത്തിനു സമീപം മുല്ലശ്ശേരി ഹൗസില്‍ കണ്ടന്‍കുട്ടി-കുറുംബ ദമ്പതികളുടെ മകനാണ് ഉണ്ണികൃഷ്ണന്‍. ഭാര്യ: ലക്ഷ്മി (അധ്യാപിക, തിരുവനന്തപുരം). മക്കള്‍: സായ്കൃഷ്ണ, ഗൗരികൃഷ്ണ.
സഹോദരങ്ങള്‍: സുരേന്ദ്രന്‍, ബിന്ദു, സിന്ധു, ശാരദ. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടത്തിയശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
മനുഷ്യാവകാശ കമീഷന്‍ അന്വേഷിക്കും
കാസര്‍കോട് മജിസ്ട്രേറ്റിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്തെിയ സംഭവം സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ അന്വേഷിക്കും. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമീഷന്‍ ആക്ടിങ് ചെയര്‍പേഴ്സന്‍ പി. മോഹനദാസ് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.കാസര്‍കോട് ജില്ല പൊലീസ് മേധാവി സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് കമീഷന്‍ നിര്‍ദേശിച്ചു.
ആവശ്യമെങ്കില്‍ കര്‍ണാടക പൊലീസിന്‍െറ സഹായം തേടണം. മൂന്നാഴ്ചക്കുള്ളില്‍ വിശദീകരണം സമര്‍പ്പിക്കണം.
കര്‍ണാടക സുള്ള്യയിലെ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് കര്‍ണാടക സംസ്ഥാന പൊലീസ് മേധാവിയെ നിയോഗിക്കണമെന്ന് കമീഷന്‍ കര്‍ണാടക സംസ്ഥാന മനുഷ്യാവകാശ കമീഷനോട് രേഖാമൂലം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
