Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാസർകോട് പെരിയയിൽ കോൺഗ്രസ് നേതാവിെൻറ വീടിന് തീയിട്ടു
text_fieldsbookmark_border
പെരിയ: ഇരട്ടക്കൊല നടന്ന പെരിയ കല്യോട്ട് കോൺഗ്രസ് നേതാവിെൻറ വീടിന് തീയിട്ടു. ഞായറാഴ്ച പുലര്‍ച്ചയാണ് ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻറ് രാജെൻറ വീട് കത്തിക്കാനുള്ള ശ്രമം നടന്നത്. രണ്ടു ബൈക്കിൽ എത്തിയവര്‍ വീടിെൻറ വാതില്‍ പടിയില്‍ തീയിടുകയായിരുന്നു. തീപടര്‍ന്നെങ്കിലും വീട്ടുകാര്‍ അറിഞ്ഞതിനെ തുടര്‍ന്ന് തീകെടുത്തി.
വീടിെൻറ ജനൽ ഗ്ലാസും വീട്ടുമുറ്റത്ത് നിര്‍ത്തിയ കാറിെൻറ ഗ്ലാസും എറിഞ്ഞുതകര്‍ത്തു. വീട്ടുവരാന്തയിലുണ്ടായിരുന്ന കസേരകളും മറ്റു സാധനങ്ങളും കത്തിനശിച്ചു. പൊലീസ് സംഘം സ്ഥലത്തെത്തി തെളിവെടുത്തു. സംഭവത്തിന് പിന്നില്‍ സി.പി.എമ്മാണെന്ന് കോണ്‍ഗ്രസ് ജില്ല പ്രസിഡൻറ് ഹക്കീം കുന്നില്‍ ആരോപിച്ചു. അക്രമം നടക്കുമ്പോള്‍ രാജനും കുടുംബവും വീട്ടിലുണ്ടായിരുന്നു.
Next Story
