Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാസർകോട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസ് അടിച്ചു തകർത്തു

text_fields
bookmark_border
congress office
cancel
camera_altകോൺഗ്രസ് ഓഫിസ് അടിച്ചുതകർത്ത നിലയിൽ 

ചെറുവത്തൂർ: പിലിക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫിസ് അടിച്ചു തകർത്തു. കാലിക്കടവ് ടൗണിലുള്ള ഓഫിസിൻ്റെ യോഗ ഹാളിൻ്റെ മൂന്ന് പാളി ജനൽ ചില്ലുകളും പത്തോളം കസേരകളും വാൾ ഫാനും ട്യൂബ് ലൈറ്റുകളും അക്രമികൾ തകർത്തു. രാത്രി എട്ടോടെയാണ് അക്രമമുണ്ടായത്.

ഏഴു പേരുള്ള സംഘമാണ് ഓഫിസിൻ്റെ മെയിൻ സ്വിച്ച് ഓഫ് ചെയ്ത് അക്രമം നടത്തിയതെന്ന് തൊട്ടടുത്ത വ്യാപാരികൾ പറഞ്ഞു. ഗ്രില്ലിൻ്റെ പൂട്ട് തകർത്താണ് ഓഫിസിൽ കയറിയത്.

സംഭവത്തിൽ പിലിക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് കെ. നവീൻ ബാബു ചന്തേര പൊലീസിൽ പരാതി നൽകി.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kasargod Congress constituency committee office attacked
Next Story