Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിവാദങ്ങൾക്കിടെ...

വിവാദങ്ങൾക്കിടെ കാസർകോട്​ ജില്ലാ കലകട്​ർ അവധിയിലേക്ക്​; വ്യക്​തിപരമായ കാരണമെന്ന്​ വിശദീകരണം

text_fields
bookmark_border
വിവാദങ്ങൾക്കിടെ കാസർകോട്​ ജില്ലാ കലകട്​ർ അവധിയിലേക്ക്​; വ്യക്​തിപരമായ കാരണമെന്ന്​ വിശദീകരണം
cancel

കാസര്‍കോട്​ ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അവധിയില്‍ പ്രവേശിക്കുന്നു. ജനുവരി 22 മുതല്‍ ഫെബ്രുവരി ഒന്ന് വരെയാണ് കലക്ടര്‍ അവധിയെടുക്കുന്നത്​. വ്യക്തിപരമായ കാരണങ്ങളാലാണ് അവധിയില്‍ പ്രവേശിക്കുന്നതെന്നും പകരം ചുമതല എ.ഡി.എമ്മിനായിരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.

സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വ്യാഴാഴ്ച കാസർകോട്​ പൊതുപരിപാടികള്‍ക്ക് ജില്ലാ കലക്ടര്‍ വിലക്കേര്‍പ്പെടുത്തുകയും പിന്നീട് ഉത്തരവ് പിന്‍വലിക്കുകയും ചെയ്​തത്​ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് കലക്ടര്‍ അവധിയില്‍ പ്രവേശിക്കുന്നത്. സി.പി.എം സമ്മേളനത്തി​െൻറ പശ്ചാത്തലത്തിൽ കലക്​ടർ സമ്മർദത്തിന്​ വഴങ്ങുകയായിരുന്നെന്ന വിമർശനമുയർന്ന സാഹചര്യത്തിലാണ്​ അവർ ചുമതലയിൽ നിന്ന്​ മാറുന്നത്​.

കാസര്‍കോട് ജില്ലയില്‍ ഒരാഴ്ചത്തേക്ക് 50 പേരില്‍ കൂടുതലുള്ള പൊതുപരിപാടികള്‍ റദ്ദാക്കിയ കേരള ഹൈക്കോടതി നടപടിയെ കലക്ടര്‍ പിന്തുണച്ചിരുന്നു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് കര്‍ശനമായി പാലിക്കണമെന്നും അവർ പറഞ്ഞിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ സംസ്ഥാനത്ത് പാര്‍ട്ടി സമ്മേളനങ്ങളും പരിപാടികളും നടത്തുന്നതിനെ രൂക്ഷമായ ഭാഷയിലാണ്​ ഹൈക്കോടതി വിമര്‍ശിച്ചത്​.

രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മേളനത്തിന് മാത്രം എന്താണ് പ്രത്യേകതയെന്ന്​ കോടതി ചോദിച്ചിരുന്നു. 50 ആളുകളില്‍ കൂടുതലുള്ള എല്ലാ യോഗങ്ങളും ഹൈക്കോടതി വിലക്കിയിട്ടുണ്ട്. റിപ്പബ്ലിക് ഡേ പരേഡിന് പോലും 50ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്നില്ലെന്നും കോടതി സൂചിപ്പിച്ചിരുന്നു.

വിവാദമുയർന്നതിന്​ പിറകെ സി.പി.എം കാസര്‍കോഡ് ജില്ലാ സമ്മേളന നടപടികള്‍ വെട്ടിച്ചുരുക്കിയിട്ടുണ്ട്. കോവിഡ് സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സമ്മേളനം ചുരുക്കുകയാണ്​ എന്നാണ്​ ഒൗദ്യോഗിക വിശദീകരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kasaragod NewsCovid 19
News Summary - Kasargod Collector on leave from tomorrow
Next Story