Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാസർകോട് തോണി അപകടം; മൂന്ന് മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി

text_fields
bookmark_border
കാസർകോട് തോണി അപകടം; മൂന്ന് മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി
cancel

ഉദുമ: കാസർകോട് കിഴൂർ കടപ്പുറത്ത് ഫൈബർ തോണി മറിഞ്ഞ് കാണാതായ മൂന്നു മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി. നെല്ലിക്കുന്ന് കടപ്പുറം സ്വദേശികളായ സന്ദീപ് (33), രതീശന്‍ (30), കാര്‍ത്തിക് (19) എന്നിവരുടെ മൃതദേഹം കോട്ടിക്കുളം ഭാഗത്ത് നിന്നാണ് കണ്ടെത്തിയത്.

ഞായറാഴ്ച പുലർച്ചെ മത്സ്യബന്ധനത്തിടെ അഴിയോടു ചേർന്നാണ് അപകടം. നെല്ലിക്കുന്ന്​ കടപ്പുറത്തു നിന്നും മത്സ്യബന്ധനത്തിനു​ പോയ വള്ളമാണിത്​. നെല്ലിക്കുന്ന്​ അഴിമുഖം മുറിച്ച്​ കടക്കു​മ്പോൾ ശക്​തമായ തിരയിൽപെട്ട്​ തോണി മറിയുകയായിരുന്നു.

ഏഴു പേരാണ് തോണിയിൽ ഉണ്ടായിരുന്നത്. നാലുപേരെ മറ്റു വള്ളങ്ങളിലെ മത്സ്യത്തൊഴിലാളികൾ ചേർന്ന് രക്ഷപ്പെടുത്തി. കാണാതായ ഒരാൾ മണ്ണെണ്ണ കാനിൽ പിടിച്ച് രക്ഷപ്പെട്ട് കരയോടുചേരാൻ നേരത്താണ് മുങ്ങിപ്പോയതെന്നാണ് രക്ഷാപ്രവർത്തകർ പറഞ്ഞത്.

പരിക്കുകളോടെ രക്ഷപ്പെട്ടവരെ കാസർകോട്​ താലൂക്ക്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടിക്കുളത്തെ രവിയുടെ പരാതിയിൽ ബേക്കൽ തീരദേശ പൊലീസ്​ കേസെടുത്ത്​ അന്വേഷണം തുടങ്ങിയിരുന്നു. കാണാതായവർക്കായി മത്സ്യത്തൊഴിലാളികളും കോസ്​റ്റൽ പൊലീസും നാട്ടുകാരും രാത്രിയും തിരച്ചിൽ നടത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kasargod boat accident; The bodies of three fishermen were found
Next Story