യൂത്ത് കോൺഗ്രസ് പ്രവർത്തകർ ട്രെയിൻ തടഞ്ഞു
text_fieldsകാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ട്രെയിൻ തടയുന്നു
കാഞ്ഞങ്ങാട്: സോണിയ ഗാന്ധിയെ ഇ.ഡിയെ ഉപയോഗിച്ച് വേട്ടയാടുന്നതിനെതിരെ സംസ്ഥാന വ്യാപകമായി യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റികളുടെ നേതൃത്വത്തിൽ ട്രെയിൻ തടഞ്ഞു. സമരത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട്ട് ട്രെയിൻ തടഞ്ഞു പ്രതിഷേധിച്ചു.
യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് ബി.പി. പ്രദീപ് കുമാറിന്റെ അധ്യക്ഷതയിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നോയൽ ടോം ജോസ്, ജില്ല വൈസ് പ്രസിഡന്റ് മനാഫ് നുള്ളിപ്പാടി, വസന്തൻ പടുപ്പ്, ജില്ല ഭാരവാഹികളായ ഇസ്മായിൽ ചിത്താരി, രാജേഷ് തമ്പാൻ, അഖിൽ അയ്യങ്കാവ്, സി.കെ. രോഹിത്ത്, ഷോണി കെ. തോമസ്, ശിവപ്രസാദ് അറുവാത്ത്, യൂസഫ് കാടങ്കോട്, നിയോജക മണ്ഡലം പ്രസിഡന്റുമാരായ രാഹുൽ രാംനഗർ, ജോബിൻ ബാബു, മാത്യു ബദിയടുക്ക തുടങ്ങിയവർ നേതൃത്വം നൽകി.
ജില്ല വൈസ് പ്രസിഡന്റ് രതീഷ് രാഘവൻ സ്വാഗതവും ജില്ല വൈസ് പ്രസിഡന്റ് സാജിദ് കമ്മാടം നന്ദിയും പറഞ്ഞു. പ്രതിഷേധക്കാരെ റെയിൽവേ പൊലീസിന്റെയും കാഞ്ഞങ്ങാട് ഇൻസ്പെക്ടർ പി. നാരായണന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്ത് നീക്കിയതിനുശേഷമാണ് ട്രെയിൻ കടന്നുപോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

