പുഴയിൽവീണ് യുവാവിനെ കാണാതായി
text_fieldsrepresentational image
ബളാംതോട്: കോഴിക്കട മാലിന്യം പുഴയിലേക്ക് തള്ളുന്നതിനിടയിൽ അബദ്ധത്തിൽ പുഴയിൽവീണ് യുവാവിനെ കാണാതായി. ബളാംതോട് ചാമുണ്ഡിക്കുന്നിലെ തിമുനായ്ക് -കാവേരി ദമ്പതികളുടെ മകൻ ജയകുമാറിനെയാണ് (32) കാണാതായത്.
കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ്, സുഹൃത്തും കോഴിക്കട ഉടമയുമായ ഡിപിൻ, സഹോദരൻ വിപിൻ എന്നിവർക്കൊപ്പം ജയകുമാർ കാറിൽ കോഴിക്കടയിലെ അവശിഷ്ടങ്ങൾ കളയാൻ ബളാംതോട്ടെ ചെക്ഡാം കം ബ്രിഡ്ജിലെത്തിയത്. ഇവിടെനിന്ന് വീപ്പയിലെ കോഴിമാലിന്യം പുഴയിലേക്ക് തള്ളുന്നതിനിടയിൽ ജയകുമാറും അബദ്ധത്തിൽ പുഴയിലേക്ക് വീഴുകയായിരുന്നു.
ഈ സമയം കാറിൽ ഇരിക്കുകയായിരുന്നു ഡിപിനും വിപിനും. ഇവർ ജയകുമാറിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇവരുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

