Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightജലദിനം: ആശങ്കയിൽ...

ജലദിനം: ആശങ്കയിൽ കാ​സ​ർ​കോ​ട് ജില്ല

text_fields
bookmark_border
world water day
cancel

കാ​സ​ർ​കോ​ട്: ഖ​ര​മാ​യും ദ്രാ​വ​ക​മാ​യും വാ​ത​ക​മാ​യും രൂ​പം പ്രാ​പി​ക്കാ​ൻ ക​ഴി​വു​ള്ള ഭൂ​മി​യി​ലെ ഏ​ക​പ​ദാ​ർ​ഥം...വാ​യു ക​ഴി​ഞ്ഞാ​ൽ മ​നു​ഷ്യ​നും ജീ​വ​ജാ​ല​ങ്ങ​ൾ​ക്കും ജീ​വ​ൻ നി​ല​നി​ർ​ത്താ​ൻ ആ​വ​ശ്യ​മാ​യ ഘ​ട​കം...

ഒ​ര​സു​ഖം വ​രു​മ്പോ​ൾ ഔ​ഷ​ധ​മാ​യും അ​ത് മാ​റു​ന്നു. ജ​ല​ത്തി​ന്റെ പ്രാ​ധാ​ന്യ​വും മ​ഹ​ത്ത്വ​വും മ​ന​സ്സി​ലാ​ക്കി​യ ഒ​രു ത​ല​മു​റ ഇ​വി​ടെ ജീ​വി​ച്ചി​രു​ന്നു. ...ജ​ലം... അ​ത് അ​മൂ​ല്യ​മ​ല്ല, ജീ​വ​ന്റെ ഭാ​ഗം​ത​ന്നെ​യാ​ണ്. മു​ഴു​വ​ൻ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും ജ​ല​ബ​ജ​റ്റ് ത​യാ​റാ​ക്കി​യ​തി​ന്റെ ആ​ഹ്ലാ​ദ​ത്തി​ലാ​ണ് ലോ​ക ജ​ല​ദി​നം ജി​ല്ല​യി​ൽ ആ​ഘോ​ഷി​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ ജ​ല​ല​ഭ്യ​ത അ​ടി​സ്ഥാ​ന​മാ​ക്കി ജ​ല ഉ​പ​ഭോ​ഗ​ത്തി​ന്റെ അ​ള​വു ക​ണ​ക്കാ​ക്കി​യാ​ണ് ജ​ല​ബ​ജ​റ്റ് ത​യാ​റാ​ക്കി​യ​ത്.

സ​മ്പൂ​ർ​ണ​മാ​യി ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജ​ല​ബ​ജ​റ്റ് ത​യാ​റാ​ക്കി​യ ഇ​ന്ത്യ​യി​ലെ ഏ​ക ജി​ല്ല​യാ​ണ് കാ​സ​ർ​കോ​ട്. കോ​ഴി​ക്കോ​ട് സെ​ന്റ​ർ ഫോ​ർ വാ​ട്ട​ർ റി​സോ​ഴ്സ് ഡെ​വ​ല​പ്മെ​ന്റ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്റി​ന്റെ സാ​ങ്കേ​തി​ക സ​ഹാ​യ​ത്തോ​ടെ ഹ​രി​ത​കേ​ര​ളം മി​ഷ​നാ​ണ് ഇ​തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

ജി​ല്ല​യി​ലെ ജ​ല​സേ​ച​ന​വ​കു​പ്പ്, ഭൂ​ജ​ല വ​കു​പ്പ്, മ​ണ്ണു​സം​ര​ക്ഷ​ണ വ​കു​പ്പ്, ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി വി​ഭാ​ഗം എ​ന്നി​വ​യി​ലെ സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല, ബ്ലോ​ക്ക്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ത​ല​ങ്ങ​ളി​ലെ സാ​ങ്കേ​തി​ക സ​മി​തി​ക​ളാ​ണ് ജ​ല​ബ​ജ​റ്റ് പ​രി​ശോ​ധി​ച്ച് ന്യൂ​ന​ത പ​രി​ഹ​രി​ച്ചി​രി​ക്കു​ന്ന​ത്.

ജി​ല്ല​യി​ലെ ജ​ല​ സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​

  • ഹ​രി​ത​കേ​ര​ള മി​ഷ​ൻ പ​ദ്ധ​തി വ​ഴി ജ​ല​ബ​ജ​റ്റ് ത​യാ​റാ​ക്കി
  • ജ​ല​ബ​ജ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ശി​ൽ​പ​ശാ​ല​ക​ളും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ളും ന​ട​ത്തി
  • ജ​ല​സു​ര​ക്ഷാ ​പ്ലാ​ൻ ത​യാ​റാ​ക്കു​ന്ന​തി​ന് ക​ല​ക്ട​ർ മെം​ബ​ർ സെ​ക്ര​ട്ട​റി​യും ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ചെ​യ​ർ​മാ​നു​മാ​യ പ്ര​ത്യേ​ക സ​മി​തി രൂ​പ​വ​ത്ക​രി​ച്ചു
  • മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി മു​ഖേ​ന നീ​രു​റ​വ് സ​മ​ഗ്ര മാ​സ്റ്റ​ർ​പ്ലാ​ൻ പ്ര​കാ​രം നീ​ർ​ത്ത​ടാ​ടി​സ്ഥാ​ന​ത്തി​ൽ സ​മ​ഗ്ര മ​ണ്ണു-​ജ​ല​ സം​ര​ക്ഷ​ണ പ​ദ്ധ​തി​ക​ൾ
  • നീ​ർ​ച്ചാ​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ
  • ജ​ലാ​ശ​യ നി​ർ​മാ​ണം
  • മ​ഴ​വെ​ള്ള റീ​ചാ​ർ​ജി​ങ്

ജ​ല​ബ​ജ​റ്റ് എ​ങ്ങ​നെ?

ജി​ല്ല​യി​ലെ മു​ഴു​വ​ൻ ത​ദ്ദേ​ശ സ്വ​യം​ഭ​രണ​ സ്ഥാ​പ​ന​ങ്ങ​ളി​ലും ജ​ല​ത്തി​ന്റെ അ​ള​വ് ക​ണ​ക്കാ​ക്കി വ്യ​ത്യ​സ്ത ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന ജ​ല​ത്തി​ന്റെ തോ​ത​നു​സ​രി​ച്ചാ​ണ് ജ​ല​ബ​ജ​റ്റ് ത​യാ​റാ​ക്കി​യ​ത്.

സം​സ്ഥാ​ന ശ​രാ​ശ​രി​യി​ൽ ഏ​റ്റ​വും അ​ധി​കം മ​ഴ ല​ഭി​ക്കു​ന്ന ഭൂ​പ്ര​ദേ​ശ​ത്ത് രൂ​ക്ഷ​മാ​യ വ​ര​ൾ​ച്ച അ​നു​ഭ​വ​പ്പെ​ടു​ന്ന മേ​ഖ​ല പ്ര​ത്യേ​ക​മാ​യി പ​രി​ഗ​ണി​ച്ച് ജ​ല​സു​ര​ക്ഷാ​പ​ദ്ധ​തി ത​യാ​റാ​ക്കാ​നാ​ണ് ജ​ല​ബ​ജ​റ്റ് നി​ർ​ദേ​ശം.

ന​വ​കേ​ര​ളം ക​ർ​മ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഹ​രി​ത​കേ​ര​ള മി​ഷ​ൻ മു​ഖേ​ന​യാ​ണ് ഇ​ത് ന​ട​പ്പി​ലാ​ക്കി​യ​ത്. ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷം പെ​യ്തി​റ​ങ്ങി​യ പ്ര​തി​ദി​ന മ​ഴ​യു​ടെ അ​ള​വ് പ​രി​ഗ​ണി​ച്ചാ​ണ് ബ​ജ​റ്റി​നു​ള്ള ജ​ല​ല​ഭ്യ​ത ക​ണ​ക്കാ​ക്കി​യ​ത്.

ജ​ല​സേ​ച​ന വ​കു​പ്പി​ന് കീ​ഴി​ലു​ള്ള ഹൈ​ഡ്രോ​ള​ജി റെ​യി​ൻ​ഗേ​ജ് സ്റ്റേ​ഷ​നു​ക​ളി​ൽ​നി​ന്നു​ള്ള മ​ഴ അ​ള​വാ​ണ് ഇ​തി​നാ​യി പ​രി​ശോ​ധി​ച്ച​ത്. നി​ല​വി​ൽ ക​വ്വാ​യി​പ്പു​ഴ​ക്ക് വെ​ള്ള​ച്ചാ​ലി​ലും തേ​ജ​സ്വി​നി പു​ഴ​ക്ക് കാ​ക്ക​ട​വി​ലും നീ​ലേ​ശ്വ​രം പു​ഴ​ക്ക് എ​രി​ക്കു​ള​ത്തും ച​ന്ദ്ര​ഗി​രി പു​ഴ​ക്ക് കാ​ട്ടും പ​ടി​യ​ടു​ക്ക​യി​ലും മൊ​ഗ്രാ​ൽ പു​ഴ​ക്ക് മ​ധൂ​ർ, ഷി​റി​യ പു​ഴ​ക്ക് പൈ​ക്ക, ഉ​പ്പ​ള പു​ഴ​ക്ക് ഉ​പ്പ​ള​യി​ലും മ​ഞ്ചേ​ശ്വ​രം പു​ഴ​ക്ക് മ​ഞ്ചേ​ശ്വ​ര​ത്തു​മു​ള്ള മ​ഴ​മാ​പി​നി​ക​ളി​ൽ​നി​ന്ന് ഓ​രോ വ​ർ​ഷ​വും ജൂ​ൺ ഒ​ന്നു മു​ത​ൽ മേ​യ് 31 വ​രെ​യു​ള്ള ജ​ല വ​ർ​ഷ​ത്തി​ൽ ല​ഭി​ച്ച മ​ഴ​യു​ടെ അ​ള​വാ​ണ് ജി​ല്ല ബ​ജ​റ്റി​ന് ആ​ധി​കാ​രി​ക​രേ​ഖ​യാ​യി പ​രി​ഗ​ണി​ച്ച​ത്. ഓ​രോ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ലും മു​നി​സി​പ്പ​ൽ ത​ല​ത്തി​ലു​മാ​ണ് ജ​ല​ബ​ജ​റ്റ് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ​ത്.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്ത​ല​ത്തി​ൽ ക്രോ​ഡീ​ക​രി​ച്ച് റി​പ്പോ​ർ​ട്ടു​ക​ൾ ത​യാ​റാ​ക്കി​വ​രു​ന്നു. കാ​സ​ർ​കോ​ട് ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല ജ​ല​സു​ര​ക്ഷ പ്ലാ​ൻ ത​യാ​റാ​ക്കാ​ൻ ന​ട​പ​ടി പൂ​ർ​ത്തി​യാ​യി​വ​രു​ന്നു. സം​സ്ഥാ​ന​ത്ത് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ജ​ല​ബ​ജ​റ്റ് ത​യാ​റാ​ക്കി​യ 15 ബ്ലോ​ക്കു​ക​ളി​ൽ കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും ഒ​പ്പ​മു​ള്ള അ​ജാ​നൂ​ർ, പ​ള്ളി​ക്ക​ര, ഉ​ദു​മ, പു​ല്ലൂ​ർ പെ​രി​യ, മ​ടി​ക്കൈ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളും ഉ​ൾ​പ്പെ​ട്ടു. സം​സ്ഥാ​ന​ത​ല​ത്തി​ൽ അം​ഗീ​കാ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ജ​ല​സു​ര​ക്ഷാ​പ്ലാ​ൻ ത​യാ​റാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World Water DayKasargod News
News Summary - World Water Day- District in Worry
Next Story