സ്ത്രീകൾ സ്വയം മുന്നോട്ടുവരണം -പി.കെ. ശ്രീമതി
text_fieldsകേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് യൂനിയന്റെ ആഭിമുഖ്യത്തിലുള്ള സംസ്ഥാന വനിത പഠനക്യാമ്പ് പി.കെ. ശ്രീമതി ഉദ്ഘാടനം ചെയ്യുന്നു
കാഞ്ഞങ്ങാട്: സംവരണത്തിന്റെ ആനുകൂല്യത്തിനൊപ്പം സ്ത്രീകൾ സ്വയം മുന്നോട്ടുവന്നാൽ മാത്രമേ സ്ത്രീശാക്തീകരണം പൂർണ അർഥത്തിൽ സാധ്യമാവുകയുള്ളൂവെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും ദേശീയ ജനാധിപത്യ മഹിള അസോസിയേഷൻ വൈസ് പ്രസിഡന്റുമായ പി.കെ. ശ്രീമതി. കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് യൂനിയന്റെ ആഭിമുഖ്യത്തിൽ നടന്ന സംസ്ഥാന വനിത പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വനിത സംസ്ഥാന കമ്മിറ്റി അംഗം വി.കെ. ബിന്ദു അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൻ കെ.വി. സുജാത, സംഘാടകസമിതി ചെയർമാൻ അഡ്വ. കെ. രാജ്മോഹൻ, അഡ്വ. പി. അപ്പുക്കുട്ടൻ, കെ. ഹരിദാസ്, പി.ആർ. സ്മിത, കെ. വേണുഗോപാലൻ എന്നിവർ സംസാരിച്ചു.

