ബസിനടിയിൽപെട്ട സ്ത്രീ അത്ഭുതകരമായി രക്ഷപ്പെട്ടു
text_fieldsസ്ത്രീ ബസിനടിയിൽപെട്ടതിനെ തുടർന്ന് സ്ഥലത്ത് തടിച്ചുകൂടിയവർ
കാഞ്ഞങ്ങാട്: ബസിനടിയിൽപെട്ട സ്ത്രീക്ക് പുനർജന്മം. കഴിഞ്ഞദിവസം വൈകീട്ട് കാഞ്ഞങ്ങാട് നഗരത്തിൽ ലോലിനോ ഷോപ്പിന് സമീപം പഴയ പാണത്തൂർ ബസ് സ്റ്റോപ്പിലാണ് സംഭവം. മലയോര ഭാഗത്തേക്ക് ബസ് കാത്തുനിന്നിരുന്ന സ്ത്രീ തിരക്കേറിയ റോഡിലേക്ക് മലർന്നടിച്ച് വീഴുകയായിരുന്നു. കെ.എസ്.ആർ.ടി.സി ബസിന്റെ മുന്നിലേക്ക് വീണ സ്ത്രീയെ ഡ്രൈവർ കണ്ടിരുന്നില്ല.
നഗരത്തിൽ രാഷ്ടീയ പാർട്ടികളുടെ കലാശക്കൊട്ട് നടക്കുന്നതിനാൽ ബസ് ചെറിയ വേഗത്തിലായത് തുണയായി. റോഡരികിൽനിന്ന് ആളുകൾ നിലവിളിച്ച നിമിഷം ഡ്രൈവർ ബ്രേക്കിടുകയായിരുന്നു. ഈ സമയം ബസിന്റെ മുൻവശത്തെ ടയർ സ്ത്രീയുടെ ശരീരത്തിൽ മുട്ടിയനിലയിലായിരുന്നു. ബസ് പിന്നോട്ടെടുത്തശേഷം ആളുകൾ സ്ത്രീയെ വലിച്ച് രക്ഷപ്പെടുത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

