ജീവനക്കാരിയുടെ 27 ലക്ഷം തട്ടിയെടുത്തു;അഞ്ചുപേർക്കെതിരെ കേസ്
text_fieldsകാഞ്ഞങ്ങാട്: ജീവനക്കാരിയായ യുവതി നിക്ഷേപിച്ച 27 ലക്ഷം രൂപ തട്ടിയെടുത്ത റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനിയിലെ ഉടമകളടക്കമുള്ള അഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്തു. ചെറുപുഴ ചൂണ്ടവള്ളട്ടയിലെ സുനിത(46)യുടെ പരാതിയിൽ സണ്ണി എബ്രഹാം, രാഹുൽ ചക്രപാണി, സിന്ധു, അനിൽ ചക്രപാണി, ബിൻസി ബാഹുലേയൻ എന്നിവർക്കെതിരെയാണ് ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തത്. കണ്ണൂർ പൊലീസ് റജിസ്റ്റർ ചെയ്ത കേസ് ചിറ്റാരിക്കാലിലേക്ക് മാറ്റുകയായിരുന്നു. 2019 മുതൽ പ്രതികളുടെ ഉടമസ്ഥയിലുള്ള റോയൽ ട്രാവൻകൂർ നിധി ലിമിറ്റഡ്, മലബാർ മൾട്ടി സ്റ്റേറ്റ് കോഓപറേറ്റീവ് സൊസൈറ്റി എന്നീ സ്ഥാപനങ്ങളിൽ പരാതിക്കാരി വിവിധ തസ്തികകളിൽ ജോലി ചെയ്തിരുന്നു. ഈ സമയം നിക്ഷേപമായി നൽകിയ 27,38,068 രൂപ തിരികെ നൽകുന്നില്ലെന്ന പരാതിയിലാണ് കേസെടുത്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

