Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകാട്ടുപന്നിയിടിച്ച്...

കാട്ടുപന്നിയിടിച്ച് കാർ തകർന്നു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

text_fields
bookmark_border
കാട്ടുപന്നിയിടിച്ച് കാർ തകർന്നു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു
cancel
camera_alt

കാട്ടുപന്നി കുറുകെ ചാടിയതിനെതുടർന്ന് അപകടത്തിൽപെട്ട കാർ

നീലേശ്വരം: കാട്ടുപന്നികൾ വാഹനത്തിന് കുറുകെ ചാടിയതിനെതുടർന്ന് കാർ നിയന്ത്രണംവിട്ട് അപകടത്തിൽപെട്ടു. ബിരിക്കുളം കരിയാംകൊടലിലെ എ.കെ. സന്തോഷിന്റെ കാറാണ് അപകടത്തിൽപെട്ടത്. കരിയാംകൊടലിനും പുലിയാംകുളത്തിനും ഇടയിലെ പഞ്ഞിക്കുന്ന് കയറ്റത്തിൽ ഞായറാഴ്ച രാവിലെ പത്തിനാണ് അപകടം. മൂന്ന് പന്നികൾ വാഹനത്തിന് കുറുകെ ചാടുകയായിരുന്നു. പന്നികളിലൊന്ന് കാറിൽ ഇടിച്ചതിനെ തുടർന്ന് വാഹനത്തിന് സാരമായ കേടുപാട് സംഭവിച്ചു.

റോഡിന്റെ ഇരുവശങ്ങളിലും കുഴികളും വീതി കുറവുമുള്ള ഭാഗത്തായിരുന്നു അപകടം. സന്തോഷിന്റെ മനസ്സാന്നിധ്യം ഒന്നുകൊണ്ടുമാത്രമാണ് വലിയ അപകടം ഒഴിവായി പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Car AccidentneeleswaramWild boarKasargod
News Summary - Wild Boar Collision Destroys Car; Driver Escapes Unharmed
Next Story