Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മീൻപിടിത്തത്തിനിടെ തോണി മറിഞ്ഞ് യുവാവിനെ കാണാതായി

text_fields
bookmark_border
മീൻപിടിത്തത്തിനിടെ തോണി മറിഞ്ഞ് യുവാവിനെ കാണാതായി
cancel
camera_alt

തോ​ണി അ​പ​ക​ട​ത്തി​ൽ കാ​ണാ​താ​യ ഷി​ബു​വി​നാ​യു​ള്ള തി​ര​ച്ചി​ൽ

തൃക്കരിപ്പൂർ: മീൻപിടിത്തത്തിന് പോയ തോണിയിൽനിന്ന് കവ്വായി കായലിൽ വീണ് യുവാവിനെ കാണാതായി. മാവിലാകടപ്പുറം പന്ത്രണ്ടിൽ സ്വദേശി എം.വി. ഷിബുവിനെയാണ് (32) കാണാതായത്. ഞായറാഴ്ച പുലർച്ച 12ഓടെയാണ് സംഭവം.

മീൻപിടിക്കാൻ പോയ രണ്ട് യുവാക്കളാണ് അപകടത്തിൽപെട്ടത്. കൂടെയുണ്ടായിരുന്ന നസീർ നീന്തി രക്ഷപ്പെട്ടു. തോണി വെള്ളം കയറിയതിനെ തുടർന്ന് മുങ്ങുകയായിരുന്നു. മുങ്ങൽ വിദഗ്ധർ, കോസ്റ്റ് ഗാർഡ്, ഫയർഫോഴ്സ്, പൊലീസ്, മത്സ്യത്തൊഴിലാളികൾ, നാട്ടുകാർ എന്നിവർ ഏറെ പരിശ്രമിച്ചെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. എം. രാജഗോപാലൻ എം.എൽ.എ, സബ് കലക്ടർ ആർ. മേഘശ്രീ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ. സതീശൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ, പഞ്ചായത്ത് പ്രസിഡന്റ് വി.വി. സജീവൻ തുടങ്ങിയവർ തിരച്ചിലിന് നേതൃത്വം നൽകി. ഞായറാഴ്ച വൈകീട്ടുവരെ വിവരം ലഭിച്ചിട്ടില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - While fishing, the canoe overturned and the young man went missing
Next Story