പത്മശ്രീ ഹരേകല ഹജബ്ബക്ക് ഗംഭീര വരവേൽപ്
text_fields
ഹജബ്ബക്ക് മംഗളൂരു വിമാനത്താവളത്തിൽ നൽകിയ വരവേൽപ്
മംഗളൂരു: പത്മശ്രീ ജേതാവ് ഹരേകല ഹജബ്ബ ചൊവ്വാഴ്ച രാവിലെ മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. പുരസ്കാര ജേതാവിനെ സ്വീകരിക്കാൻ വൻ ജനക്കൂട്ടമാണ് വിമാനത്താവളത്തിനുപുറത്ത് കാത്തുനിന്നത്. രാഷ്ട്രപതി ഭവനിൽ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിലാണ് ഹജബ്ബ ആദരം ഏറ്റുവാങ്ങിയത്. വിദ്യാഭ്യാസ മേഖലക്ക് നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് ഇദ്ദേഹത്തെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. ഉള്ളാൾ താലൂക്കിലെ ഹരേകല സ്വദേശിയാണ് ഹജബ്ബ. കാലങ്ങളായി മംഗളൂരു സർവിസ് ബസ്സ്റ്റാൻഡിലും നഗരത്തിലും നടന്ന് ചെറിയ കുട്ടയിൽ ഓറഞ്ച് വിൽക്കലാണ് െതാഴിൽ.
വിദ്യാഭ്യാസപരമായി വളരെ പിന്നാക്കം നിൽക്കുന്ന ഹരേകലയിലെ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം എന്നത് ജീവിതലക്ഷ്യമാക്കി ഓറഞ്ച് വിറ്റുകിട്ടുന്ന സമ്പാദ്യംകൊണ്ട് ജന്മനാട്ടിൽ സ്കൂൾ തുറന്ന് വിദ്യാഭ്യാസ രംഗത്ത് വേറിട്ട വിപ്ലവം സൃഷ്ടിക്കുകയായിരുന്നു ഹജബ്ബ. ഹജബ്ബയെ മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജില്ല കമീഷണർ ഡോ. കെ.വി.രാജേന്ദ്ര നേരിട്ടെത്തിയാണ് സ്വീകരിച്ചത്. ദക്ഷിണ കന്നഡ ജില്ല ഭരണകൂടവും രാഷ്ട്രീയ- മത- സാംസ്കാരിക മേഖലയിലെ പ്രമുഖരും ചേർന്ന് സ്വീകരിക്കുകയും ആദരിക്കുകയും ചെയ്തു.